കള്ളന്‍ കടയുടമയെ വിളിച്ച് പറഞ്ഞു; 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'
മലപ്പുറം: (https://ift.tt/31uk2XX) കാളികാവില്‍ അടച്ചിട്ട കട കമ്പിയുപയോഗിച്ച് കുത്തി തുറന്നു. അത്യാവശ്യത്തിന് കാശുകിട്ടാന്‍ ഒരു മൊബൈല്‍മാത്രം എടുത്തു. കടയടച്ച് ആരുമറിയാതെ മുങ്ങാനായിരുന്നു മോഷ്ടാവിന്റെ പ്ലാന്‍. പക്ഷേ, തുറന്നതുപോലെ എളുപ്പത്തില്‍ വാതിലടയ്ക്കാന്‍ കഴിയുന്നില്ല. ഉടന്‍ അയാള്‍ കടയില്‍ എഴുതിവെച്ച നമ്പറില്‍ ഒന്നുമറിയാത്ത ഒരു വഴിപോക്കനെപ്പോലെ, ഉടമയെവിളിച്ചുപറഞ്ഞു: 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'
കടയുടമ നിമിഷങ്ങള്‍ക്കകം എത്തി കടമുഴുവന്‍ പരിശോധിച്ചു. 12,000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്നറിയാന്‍ സമീപത്തെ സി സി ടി വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.
കടയുടമ ശരിക്കും ഞെട്ടിപ്പോയി ഫോണില്‍ വിവരം വിളിച്ചുപറഞ്ഞ അതേമനുഷ്യന്‍ തന്നെയാണ് ഫോണ്‍ മോഷ്ടിച്ചിരിക്കുന്നത്. അയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. രണ്ടുപേരെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
പിടിക്കപ്പെടുകയാണെങ്കില്‍ കുറ്റം ഏററുപറയാന്‍ മോഷ്ടാവ് നിര്‍ത്തിയ പകരക്കാരന്‍ ആയിരുന്നു കൂടെ ഉണ്ടായിരുന്നയാള്‍. രണ്ടായിരം രൂപയാണ് മോഷ്ടാവ് അയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. സത്യസന്ധനാവാമെന്ന് മോഷ്ടാവ് കരുതി.
അതേ സമയം ഇയാള്‍ ഇതിന് മുമ്പും ഇതേ കടയില്‍ നിന്ന് പണത്തിന് ബുന്ധിമുട്ട് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാത്രം മോഷണം നടത്തി ആരുമറിയാതെ വാതിലുംപൂട്ടി പോയിരുന്നു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടുതവണ ഇതേ കടയില്‍ മുമ്പ് കയറി ഇത്തവണയും അങ്ങനെ ചെയ്യാമെന്നുകരുതിയതാണ് പക്ഷേ, പണിപാളി. മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നല്‍കാമെന്ന ധാരണയില്‍ കടയുടമ പരാതി പിന്‍വലിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കടയുടമ നിമിഷങ്ങള്‍ക്കകം എത്തി കടമുഴുവന്‍ പരിശോധിച്ചു. 12,000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്നറിയാന്‍ സമീപത്തെ സി സി ടി വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.
കടയുടമ ശരിക്കും ഞെട്ടിപ്പോയി ഫോണില്‍ വിവരം വിളിച്ചുപറഞ്ഞ അതേമനുഷ്യന്‍ തന്നെയാണ് ഫോണ്‍ മോഷ്ടിച്ചിരിക്കുന്നത്. അയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. രണ്ടുപേരെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
പിടിക്കപ്പെടുകയാണെങ്കില്‍ കുറ്റം ഏററുപറയാന്‍ മോഷ്ടാവ് നിര്‍ത്തിയ പകരക്കാരന്‍ ആയിരുന്നു കൂടെ ഉണ്ടായിരുന്നയാള്‍. രണ്ടായിരം രൂപയാണ് മോഷ്ടാവ് അയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. സത്യസന്ധനാവാമെന്ന് മോഷ്ടാവ് കരുതി.
അതേ സമയം ഇയാള്‍ ഇതിന് മുമ്പും ഇതേ കടയില്‍ നിന്ന് പണത്തിന് ബുന്ധിമുട്ട് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാത്രം മോഷണം നടത്തി ആരുമറിയാതെ വാതിലുംപൂട്ടി പോയിരുന്നു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടുതവണ ഇതേ കടയില്‍ മുമ്പ് കയറി ഇത്തവണയും അങ്ങനെ ചെയ്യാമെന്നുകരുതിയതാണ് പക്ഷേ, പണിപാളി. മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നല്‍കാമെന്ന ധാരണയില്‍ കടയുടമ പരാതി പിന്‍വലിച്ചു.
Keywords: News, Kerala, Malappuram, theft, shop, Shop Owner, Mobile Phone, Police, Arrested, The Thief Called the Shop Owner and Said; "Your Locked Shop is Open''
Powered by Info News For You

Comments
Post a Comment