പോലീസിന് പുല്ലുവില; രാജ്യതലസ്ഥാനത്ത് കള്ളന്മാരുടെ സൈ്വരവിഹാരം; ആരോഗ്യമന്ത്രിയുടെ വീട്ടില്‍ മോഷണം

ന്യൂഡല്‍ഹി: (www.kvartha.com 23.09.2019) രാജ്യതലസ്ഥാനത്ത് കള്ളന്മാരുടെ സൈ്വരവിഹാരം. ഞായറാഴ്ച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നിന്റെ വീട്ടില്‍ മോഷണമുണ്ടായി. മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിലാണ് കള്ളന്‍ കയറിയത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ മോഷണം നടന്ന കാര്യം പങ്കുവെച്ചത്.

മണിക്കൂറുകള്‍ എടുത്താണ് കള്ളന്മാര്‍ ഇത്രയും ചെയ്തിരിക്കുന്നതെന്നും ഡല്‍ഹി പോലീസിനെ കള്ളന്മാര്‍ക്ക് ഭയമില്ലെന്നും അദ്ദേഹം കുറിച്ചു. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നേരത്തെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മരണപ്പെട്ട സന്ദര്‍ഭത്തില്‍, മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ പത്തോളം ആളുകളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Police, Robbery, theft, Minister, Thief, Theft at Delhi Health Minister Satyendra Jain's house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?