മുത്തലാഖ്: പുളിക്കൂര്‍ സ്വദേശിനിയുടെ പരാതിയില്‍ എരിയാലിലെ യുവാവിനെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ എരിയാലിലെ യുവാവിനെതിരെ കേസ്. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്റഫിനെതിരെയാണ് സെക്ഷന്‍ (നാല്) റെഡ് വിത്ത് (മൂന്ന്) ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മുസ്ലീം വുമണ്‍ മാര്യേജ് ആക്ട് പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

2007 ജൂലൈ 15നാണ് ഇരുവരും വിവാഹിതരായത്. 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും അഷ്റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ഭാര്യ നല്‍കിയ പരാതിയില്‍ അഷ്റഫിനെതിരെ ഒരു കേസ് കാസര്‍കോട് സിജെഎം കോടതിയില്‍ നിലവിലുണ്ട്. ഇപ്പോള്‍ ഗള്‍ഫിലുള്ള അഷ്റഫ് മുത്വലാഖ് ചൊല്ലിയതായി അറിയിച്ച് ഭാര്യാ സഹോദരന്റെ വാട്സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?