പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍പോകുന്നതിന് മുമ്പ് ഭാര്യയെ കണ്ട് മമതാ ബാനര്‍ജി

കോല്‍ക്കത്ത: (www.kvartha.com 18.09.2019) പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍പോകുന്നതിന് മുമ്പ് ഭാര്യ യശോദ ബെന്നിനെ കണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് മമത യശോദയെ കണ്ടത്. ഇരുവരും ഏറെ നേരം സംസാരിച്ചു. മമതാ ബാനര്‍ജിക്ക് സാരി സമ്മാനിച്ചാണ് യശോദബെന്‍ മടങ്ങിയത്.

പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പുറപ്പെടാന്‍ എത്തിയതായിരുന്നു മമത. ബുധനാഴ്ച്ചയാണ് പ്രധാനമന്ത്രിയെ കാണാന്‍ മമതയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ബംഗാളിനുള്ള കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മമത പ്രധാനമന്ത്രിയെ കാണുന്നത്. ധന്‍ബാദില്‍ രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തി തിരിച്ചുപോകുന്നതിനിടെയാണ് യശോദ മമതയെ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, West Bengal, Kolkata, Mamata Banerjee, Prime Minister, Narendra Modi, Wife, Airport, News, Mamata Banerjee Runs Into PM Modi's Wife Before Boarding Flight To Meet Him


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?