പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം


ദുബൈ: (https://ift.tt/2lcJr8J) എന്‍ ആര്‍ ഐ കളില്‍ നിന്ന് ആധാര്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം ആഗോളതലത്തില്‍ പുറത്തിറക്കിയതോടെ യു എ ഇ യിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. സാധുവായ പാസ്‌പോര്‍ട്ടുകളുള്ള പ്രവാസികള്‍ക്കാണ് ആധാറിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. നേരത്തെ ഇന്ത്യയിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരുന്നു ഈ സംവിധാനം.

News, World, Dubai, Aadhar Card, Passport, Indian, Union Finance Minister, Nirmala Sitharaman, Non-Residents can Also Apply for Aadhaar Card

അത് നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസൃതമായി എന്‍ ആര്‍ ഐ കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം ആധാര്‍ നല്‍കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.ഐ.ഐ) തയ്യാറാക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതലാണ് പ്രാബല്യത്തില്‍ വരിക. യു എ ഇ യിലെ ഒട്ടേറെ പ്രവാസികളാണ് നീക്കത്തെ സ്വാഗതം ചെയ്തത്.

അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖ, വിലാസം, ജനനതിയതി എന്നിവ തെളിയിക്കുന്നതിന് സാധുവായ പാസ്പോര്‍ട്ട് രജിസ്ട്രേഷന്‍ സമയത്ത് ഉപയോഗിച്ചാല്‍ മതിയാകും.

അതേസമയം പാസ്‌പോര്‍ട്ടില്‍ ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിലാസത്തിന്റെ തെളിവായി യു ഐ ഡി ഐ അംഗീകരിച്ച മറ്റേതെങ്കിലും അഡ്രസ് രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്‍ ആര്‍ ഐ കള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.

രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷിക്കുന്ന സമയത്ത് സമര്‍പ്പിച്ച ഇന്ത്യന്‍ വിലാസത്തില്‍ ആധാര്‍ നമ്പര്‍ അടങ്ങിയ കത്ത് അപേക്ഷകര്‍ക്ക് ലഭിക്കും. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി https://uidai.gov.in/ ഓണ്‍ലൈനായി അപേക്ഷ നല്കാം.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Dubai, Aadhar Card, Passport, Indian, Union Finance Minister, Nirmala Sitharaman, Non-Residents can Also Apply for Aadhar Card


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?