'നിരന്തരം ഉപദ്രവിക്കുന്നു, ഭക്ഷണം പോലും നല്‍കുന്നില്ല'; ലാലുപ്രസാദിന്റെ വീട്ടില്‍ നിന്ന് ഐശ്വര്യ റായിയെ പുറത്താക്കിയതായി പരാതി

പാറ്റ്‌ന: (www.kvartha.com 30.09.2019) ആര്‍ജെഡി നേതാവ് ലാലുപ്രസാദിന്റെ വീട്ടില്‍ നിന്ന് മകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യയായ ഐശ്വര്യ റായിയെ പുറത്താക്കിയതായി പരാതി. ഭര്‍തൃമാതാവ് റാബ്‌റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതെന്ന് ഐശ്വര്യ പരാതിപ്പെട്ടു.

കഴിഞ്ഞ മൂന്നുമാസമായി തനിക്ക് ഭര്‍തൃവീട്ടില്‍ ഭക്ഷണം പോലും ലഭിക്കുന്നില്ല. അടുക്കളയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഭര്‍തൃ സഹോദരി മിസ ഭാരതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. തന്റെ മാതാപിതാക്കളാണ് ദിവസങ്ങളായി തനിക്ക് ഭക്ഷണമെത്തിച്ച് നല്‍കിയത്. മിസ ഭാരതി തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും റാബ്‌റിയും മിസയും ചേര്‍ന്നാണ് തന്നെ പുറത്താക്കിയതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. തേജ് പ്രതാപ് യാദവിന്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bihar, Patna, News, Politics, Complaint, Lalu Prasad Yadav, Aishwarya Ray, 'No Access to Food, Kitchen': Talking About Her Divorce for 1st Time, Tej Pratap's Wife Blames Misa Bharti for Rift


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?