അവസാന ബെഞ്ചിലേക്കെറിഞ്ഞ ചോക്കുകള്‍ വരച്ചത് ജീവിതത്തിലേക്കുള്ള വഴികളായിരുന്നു; വിദ്യ പകര്‍ന്നു തന്നവരെയും ആദ്യാക്ഷരങ്ങള്‍ കുറിച്ചു തന്നവരെയും ഓര്‍ക്കാം ഈ ദിനത്തില്‍...

വിജിന്‍ ഗോപാല്‍ ബേപ്പ്

(www.kvartha.com 05.09.2019)
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യത്ത് അധ്യാപക ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മൂല്യവും പൊതുസമൂഹത്തിനകത്ത് അതിന് എത്രകണ്ട് പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന് വിലയിരുത്തേണ്ട ഒരു ദിനം. അധ്യാപകര്‍ എന്നത് ഒരു വ്യക്തിയുടെ ജീവിതം പാകപ്പെടുത്തുന്ന പ്രാഥമികമായ ഘടകമാണെന്ന കാര്യം ഓര്‍മ്മപ്പെടുത്തുന്ന ദിനം. വിദ്യാഭ്യാസമേഖലയില്‍ ഡോ. എസ് രാധാകൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലെ ചരിത്ര വീഥികള്‍ നീളുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കൂടിയാണ്.

സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നാണ് മുഴുവന്‍ പേര്. 1888ല്‍ തമിഴ്‌നാട്ടിലെ തിരുത്തണിയില്‍ ജനിച്ചു. ബ്രിട്ടീഷ് കാലത്തെ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ അദ്ദേഹം ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ചെന്നൈ പ്രസിഡന്‍സി കോളേജിലും കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. 1931 മുതല്‍ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാര്‍സിലറായും പ്രവര്‍ത്തിച്ചു. 1936ല്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഈസ്‌റ്റേണ്‍ റീജിയണല്‍ ആന്റ് എത്തിക്‌സ് എന്ന വിഷയം പഠിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടു.


അക്കാദമിക് മികവിന്റെ കാര്യത്തിലും വിദ്യാഭ്യാസ മേഖലയിലെ മാര്‍ഗദര്‍ശി എന്ന നിലയിലും അദ്ദേഹത്തെ കവച്ചുവെയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ സെപ്തംബര്‍ അഞ്ചിനാണ് അധ്യാപക ദിനമെങ്കില്‍ ലോകത്തെ ബാക്കിയിടങ്ങളില്‍ ഒക്‌ടോബര്‍ അഞ്ചിനാണ് അധ്യാപക ദിനം. ഈ ദിനം ഒട്ടേറെ മാനങ്ങളും ഉത്തരവാദിത്തങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. അധ്യാപകര്‍ അവരുടെ ജീവിതത്തിലെ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പകര്‍ന്നു നല്‍കുന്നു. വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിന്നും ഓരോരുത്തരെയും സമൂഹത്തിലെ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റുന്നത് അധ്യാപകരാണ്. അതുകൊണ്ടു തന്നെ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഈ ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

ജീവിതത്തില്‍ വിജയിക്കുവാനും ഉയരങ്ങളിലെത്താനും ഒരോരുത്തരെയും പ്രാപ്തരാക്കുന്ന അധ്യാപകരെ ഈ ദിനത്തിലെങ്കിലും നമ്മള്‍ ഓര്‍ക്കണം. അവര്‍ക്കു ആശംസകള്‍ കൈമാറുണം. വിദ്യ പകര്‍ന്നു തന്നവരെ, ആദ്യാക്ഷരങ്ങള്‍ കുറിച്ചു തന്നവരെ ജീവിതത്തില്‍ ഓര്‍ക്കുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തു നേടിയാലും അതിനു പ്രസക്തിയില്ലെന്നോര്‍ക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Article, National, Teachers, Celebration, school, SRadhakrishnan, teachers day, September 05; national teachers day celebration


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?