ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു; ജീവനൊടുക്കിയത് വായ്പയെടുത്ത് വാങ്ങിയ ഓട്ടോ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം ഭീഷണിയെത്തുടര്‍ന്ന്

കോഴിക്കോട്: (www.kvartha.com 22.09.2019) ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ്‌കെ ബസാറിലെ രാജേഷ് ആണ് മരിച്ചത്. വായ്പയെടുത്ത് വാങ്ങിയ ഓട്ടോ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നാണ് രാജേഷ് ജീവനൊടുക്കിയത്.

രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പയെടുത്ത് ഓട്ടോ വാങ്ങിയത്. ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയെങ്കിലും അവിടെ ഓടിക്കാന്‍ മറ്റുള്ളവര്‍ അനുവദിച്ചില്ല. എന്നാല്‍ രാജേഷ് ഇത് അവഗണിച്ച് ഓട്ടോ ഓടിച്ചു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചു. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.


ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു എന്നിവര്‍ റിമാന്‍ഡിലാണ്. ഇവര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, BJP, Worker, Suicide, Death, CPM, Politics, Auto Driver Succumb to Death After Suicide Attempt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?