വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിന് മുമ്പ് പരപുരുഷ ബന്ധമാരോപിച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന കേസ്; പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
തിരുവനന്തപുരം: (www.kvartha.com 29.09.2019) വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിന് മുമ്പ് പരപുരുഷ ബന്ധമാരോപിച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. നാവായിക്കുളം മാവിന്‍മൂട് സ്വദേശി മഞ്ചുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കൊല്ലം ഡോക്ടര്‍മുക്ക് സ്വദേശി അനിയെ കോടതി ജീവപര്യന്തം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗ്ഗീസിന്റേതാണ് വിധി.
വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അനി പരപുരുഷ ബന്ധമാരോപിച്ച് മഞ്ചുവിനെ മര്‍ദ്ദിക്കുമായിരുന്നു. മര്‍ദ്ദനം സഹിയ്ക്കാനാകാതെ സഹോദരി സുമയുടെ വീട്ടിലേക്ക് താമസം മാറിയ മഞ്ചുവിനെ സുമയുടെ വീട്ടില്‍ വച്ചാണ് അനി കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അനി വീട്ടില്‍ കയറി ഉടന്‍ മടങ്ങിപ്പോകുന്നത് കണ്ട അയല്‍വാസിയായ ബാലിക സുമയുടെ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് മഞ്ചു രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. കേസില്‍ 16 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Murder, Case, Court Order, Court, Wife, Accused, Husband, Life Imprisonment, News, Wife murdered case; Husband punished for life Imprisonment

Powered by Info News For You

Comments
Post a Comment