വിവാഹം വിളിക്കാനെന്ന വ്യാജ്യേന കവര്‍ച്ചാശ്രമം; കൊലക്കേസ് പ്രതിയായ യുവതിയും കൂട്ടു പ്രതിയായ യുവാവും പിടിയിലായി

മംഗളൂരു: (https://ift.tt/34vWsMn) ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയും കൂട്ടു പ്രതിയായ യുവാവും കവര്‍ച്ചാ ശ്രമത്തിനിടെ പിടിയിലായി. മംഗളൂരു കാര്‍ക്കളയിലെ ആസിഫ്(38), കാപ്പു മജൂറിലെ ഫിര്‍ദോസ്(35) എന്നിവരാണു കുന്ദാപുരത്തുവച്ച് പിടിയിലായത്. കുന്ദാപുരം ഫെറി റോഡില്‍ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടിലാണു കവര്‍ച്ചാ ശ്രമം നടന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണുങ്ങള്‍ പള്ളിയില്‍ പോയ സമയത്തു വീട്ടിലെത്തിയ ഇവര്‍ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്.
വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ നിലവിളിച്ചതോടെ മുന്നിലെ വഴിയിലൂടെ പോവുകയായിരുന്നവര്‍ എത്തി ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞ വര്‍ഷം ഫിര്‍ദോസിന്റെ ഭര്‍ത്താവ് മംഗളൂരു ഗഞ്ചിമഠിലെ സമീര്‍ കൊല്ലപ്പെട്ടിരുന്നു.


ഫിര്‍ദോസും ആസിഫും ആസൂത്രണം ചെയ്തത് പ്രകാരം സമീറിനെ തന്ത്രപൂര്‍വം തമിഴ്നാട്ടില്‍ എത്തിച്ച് ഇരുവരും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഇവര്‍ അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, Karnataka, National, news, Top-Headlines, Murder-case, accused, arrest, Robbery-Attempt, Robbery attempt; Murder case Accused was Arrested    < !- START disable copy paste -->  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?