വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; കോഴിയിറച്ചി വാങ്ങിയ ചിക്കന്‍ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു

നീലേശ്വരം: (www.kasargodvartha.com 04.09.2019) വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് കോഴിയിറച്ചി വാങ്ങിയ ചിക്കന്‍ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു. കഴിഞ്ഞ ദിവസം കോട്ടപ്പുറത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടായത്. നിരവധി പേര്‍ ചികിത്സയിലായതോടെ നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കിറങ്ങുകയും കോട്ടപ്പുറം റോഡിലെ മദീന ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് കോഴിയിറച്ചി വാങ്ങിയതെന്നും കണ്ടെത്തി.

തുടരന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നറിഞ്ഞതോടെ നടപടി സ്വീകരിക്കുകയായിരുന്നു. പള്ളിക്കര ചെമ്മാക്കര പ്രദേശത്തുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Food, hospital, Health-Department, health, Many hospitalized due to food poison; Chicken stall closed by health department
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?