ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിന് സാധ്യത: പാക് വിദേശകാര്യമന്ത്രി
ദേശീയം (www.evisionnews.co): ജമ്മു കശ്മീരിലെ അവസ്ഥകള്‍ ഇന്ത്യയുമായി അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന താക്കീതുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് സംസാരിച്ചു. പാകിസ്താന്റെയും ഇന്ത്യയുടെയും അധീനതയിലുള്ള കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവരെ ക്ഷണിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷണര്‍ ഇരുപ്രദേശങ്ങളും സന്ദര്‍ശിച്ച് കഴിയുന്നത്ര വസ്തുനിഷ്ഠമായി സംഭവങ്ങള്‍ വിലയിരുത്തണം.അതിലൂടെ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ലോകത്തിന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment