കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: (www.kvartha.com 23.09.2019) കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. തിരുവല്ല ടികെ റോഡില്‍ കുമ്പനാട് പെട്രോള്‍ പമ്പിനു സമീപത്താണ് ഞായറാഴ്ച്ച രാത്രി 8:30ഓടെ അപകടമുണ്ടായത്. ഇരവിപേരൂര്‍ തറവേലില്‍ ശശി പണിക്കരുടെ മകന്‍ അനൂപ് (25), വാക്കേമണ്ണില്‍ ബെന്‍ (30), മംഗലശേരില്‍ ജോബി (38), ഇരവിപേരൂര്‍ ഓലശ്ശേരില്‍ അനില്‍ (42) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ സിഎല്‍ ബിജു, അരുണ്‍, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവല്ലയില്‍നിന്ന് പത്തനംതിട്ടക്കുപോയ ആര്‍എസി 852 നമ്പര്‍ ഓര്‍ഡിനറി ബസും തിരുവല്ല ഭാഗത്തേക്ക് വന്ന എറണാകുളം രജിസ്‌ട്രേഷനുളള കെ.എല്‍. 07 എ ഇസഡ് 6886 നമ്പര്‍ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്ന കാറിന് തീപിടിച്ചു. ഹൈവേ പൊലീസും അഗ്നിരക്ഷാസേനയുമെത്തിയാമ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലും ഒരാളുടേത് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Pathanamthitta, News, Accident, KSRTC, bus, Car, Dead, KSRTC Bus Collided with Car; Four Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?