പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ' സുരക്ഷാ പരിശോധനയും നടത്തിയിട്ടില്ല; പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: (www.kvartha.com 22.09.2019) പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിനു ലഭിച്ച വിവരാവകാശരേഖയിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്തായത്. പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെയാണെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. മേല്‍പ്പാലം പൂര്‍ത്തിയായശേഷം ദേശീയപാതാ അതോറിറ്റി സുരക്ഷാപരിശോധനയും നടത്തിയിട്ടില്ല.
കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന 2014 സെപ്റ്റംബറിലാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം തുടങ്ങുന്നത്. ഈ സ്വാധീനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് സൂചന. മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ ആ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയായിരിക്കുമെന്നതടക്കം ദേശീയപാത അതോറിറ്റിയുടെ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Trending, Transportation, Palarivattom Bridge, Bridge Constructed without consent of Highway Authority; More controversies in Palarivattom bridge construction

Powered by Info News For You

Comments
Post a Comment