കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ സബ് കളക്ടര്‍ രേണുരാജിനെ സ്ഥലംമാറ്റുന്നു

മൂന്നാര്‍: (https://ift.tt/2lcJr8J) അനധികൃത കയ്യേറ്റങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ശക്തമായി തീരുമാനങ്ങള്‍ എടുത്തിരുന്ന ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ സ്ഥലംമാറ്റുന്നു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് രേണുരാജിനെ സ്ഥലംമാറ്റുന്നത്. കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരേയുള്ള സബ് കളക്ടറുടെ നടപടിക്കെതിരേ സിപിഎം നേതാക്കളും എംഎല്‍എയും പരസ്യമായി രംഗത്തെത്തിയിരുന്നു.

News, Kerala, Munnar, CPM, MLA, Sub Collector, Punjayath, Resort, Marad, Flat, Sub-Collector, Renu Raj, is Relocates ; As per the Strict Procedure

ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് സെപ്റ്റംബര്‍ ഏഴിന് രേണുരാജ് റദ്ദാക്കിയിരുന്നു.

പഴയ മൂന്നാര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പുഴയോരത്ത് എന്‍ ഒ സി ഇല്ലാതെ നടത്തിവന്ന പഞ്ചായത്ത് കോംപ്ലക്‌സ് നിര്‍മാണം നിര്‍ത്താനാവശ്യപ്പെട്ട് സബ് കളക്ടര്‍ അയച്ച റവന്യൂസംഘത്തെ എസ് രാജേന്ദ്രന്‍ എം എല്‍ എ, കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍ കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

അന്ന് എം എല്‍ എ 'ബുദ്ധിയില്ലാത്തവള്‍' എന്ന് രേണുരാജിനെ അധിക്ഷേപിച്ചിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ സി പി എം എസ് രാജേന്ദ്രനോട് വിശദീകരണം തേടുകയും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് സബ് കളക്ടര്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായത്.

ഇക്കാലയളവില്‍ എണ്‍പതിലധികം കൈയേറ്റങ്ങളാണ് മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ മാത്രം ഒഴിപ്പിച്ചത്. നാല്പതോളം വന്‍കിട കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി. ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആര്‍ ഡി എസ് കമ്പനിയുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു.

ചിന്നക്കനാലില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഭൂപരിശോധന നടത്തിവരികയായിരുന്നു. കൊട്ടാക്കമ്പൂരിലെ നിര്‍ദ്ദിഷ്ട കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള പരിശോധനയും നടന്നുവരികയായിരുന്നു.

സബ് കളക്ടറുടെ കര്‍ശന നിര്‍ദേശപ്രകാരം, പള്ളിവാസല്‍ വില്ലേജില്‍പ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ 'ഗോള്‍ഡന്‍ മൂന്നാര്‍ പാലസ്' എന്ന റിസോര്‍ട്ടിന് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ്, തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തതാണ് അവസാനത്തെ നടപടി. ഈ റിസോര്‍ട്ട് മരടിലെ വിവാദ ഫ്‌ലാറ്റുടമകളായ കെ പി വര്‍ക്കി ഗ്രൂപ്പിന്റേതാണ്.

ഇക്കാ നഗറിലെയും ദേവികുളത്തെയും സി പി എം പ്രവര്‍ത്തകരുടെയടക്കം കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികളാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ സബ് കളക്ടര്‍ കൈകൊണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Munnar, CPM, MLA, Sub Collector, Punjayath, Resort, Marad, Flat, Sub-Collector, Renu Raj, is Relocates ; As per the Strict Procedure


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?