കള്ളക്കടത്തുകാരെ കൊള്ളയടിക്കുന്ന കള്ളന്മാര്‍; സ്വര്‍ണക്കടത്ത് നടത്തുന്നവരെ തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട്: (www.kvartha.com 25.09.2019) വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നവരെ തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. വയനാട് കബളക്കാട് സ്വദേശികളായ സബിന്‍ റാഷിദ്, കെ എം ഫഹദ്, സിഎ മുഹ്‌സിന്‍ എന്നിവരാണ് മൈസൂരില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. ഈ സംഘത്തിലെ നാലുപേര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഇനിയും രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ മാസം നാലിന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ സംഘം തട്ടിക്കൊണ്ടുയിരുന്നു. തട്ടിക്കൊണ്ടു പോയ യുവാവിനെ മര്‍ദിച്ച് സ്വര്‍ണം കവര്‍ന്ന ശേഷം വഴിയിയില്‍ തള്ളുകയായിരുന്നു. ഈ സംഭവത്തിന്റെ സൂത്രധാരനടക്കം മൂന്നു പേരാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Smuggling, Robbery, Police, Arrested, Robbers, Theft on Smugglers; Robbers Arrested in Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?