വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു

രാജപുരം: (https://ift.tt/309K2vh) വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് കേടുപാട് സംഭവിച്ചു. മാലക്കല്ല് മുണ്ടാപ്ലാവില്‍ ഉറുമ്പേല്‍ ലിസി ചാക്കോയുടെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. പിഞ്ചുകുഞ്ഞുള്‍പെടെ അഞ്ചംഗ കുടുംബം സമീപത്തെ മുറികളിലായി കിടന്നുറങ്ങുന്നുണ്ടായിരുന്നു.

പൊട്ടിത്തെറിയില്‍ വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും വീട്ടുപകരണങ്ങള്‍ കത്തിക്കരിയുകയും ചെയ്തു. മൂന്നു മണിയോടെ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞ് കരഞ്ഞതിനാല്‍ വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. പിന്നീട് വാതില്‍ കുറ്റിയിട്ട് ഉറങ്ങിയ വീട്ടുകാര്‍ രാവിലെയാണ് റഫ്രിജറേറ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയില്‍ കണ്ടത്. വയറിംഗും കത്തിനശിച്ചു. വീട് താമസിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്.

അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലാണ് ലിസി ചാക്കോയുടെ മകള്‍ സോഫിയ, ഭര്‍ത്താവ് സജീഷ് ഫിലിപ്, മക്കള്‍ എന്നിവര്‍ കിടന്നിരുന്നത്. വാതില്‍ അടച്ചിരുന്നതിനാല്‍ തീയും പുകയും അകത്ത് കയറിയില്ല. അടുക്കളയില്‍ തന്നെ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Rajapuram, House, Refrigerator blasted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?