തുഷാറിനെ കുടുക്കാന്‍ കരുതി കൂട്ടി കാശ് നല്‍കി ചെക്ക് സംഘടിപ്പിച്ചെന്ന് സൂചന; നാസില്‍ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം പുറത്ത്
ദുബൈ: (www.kvartha.com 02.09.2019) കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്ന് പരാതിക്കാരന്‍ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഇതോടെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസുകൊടുക്കാന്‍ കരുതി കൂട്ടി കാശ് നല്‍കി നാസില്‍ ചെക്ക് സംഘടിപ്പിച്ചതാണെന്ന് തെളിയുന്നു.
അതേസമയം, ശബ്ദ സന്ദേശം വളച്ചൊടിച്ചതാണെന്നും തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളും വച്ച് ഒരാളില്‍ നിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാന്‍ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതാണെന്നാണ് നാസിലിന്റെ വിശദീകരണം. താന്‍ നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ ശരി വയ്ക്കുന്നതാണ് നാസിലിന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശങ്ങള്‍
തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കരസ്ഥമാക്കാന്‍ അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ശബ്ദ സന്ദേശത്തില്‍ നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കാശ് കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു തന്റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു.
തനിക്ക് കിട്ടാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ടെങ്കിലും തെളിയിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ കേസ് കൊടുത്താല്‍ താന്‍ വിജയിക്കുമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. കേസ് നല്‍കുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അതേസമയം, ശബ്ദ സന്ദേശം വളച്ചൊടിച്ചതാണെന്നും തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളും വച്ച് ഒരാളില്‍ നിന്ന് വാങ്ങിയ കാശ് തിരികെ കൊടുക്കാന്‍ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതാണെന്നാണ് നാസിലിന്റെ വിശദീകരണം. താന്‍ നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ ശരി വയ്ക്കുന്നതാണ് നാസിലിന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശങ്ങള്‍
തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കരസ്ഥമാക്കാന്‍ അഞ്ച് ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ശബ്ദ സന്ദേശത്തില്‍ നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ചെക്ക് കൈവശമുള്ളയാള്‍ക്ക് കേസ് നല്‍കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കാശ് കൊടുത്താല്‍ ചെക്ക് സ്വന്തമാക്കാം. തുഷാര്‍ ജയിലിലായാല്‍ വെള്ളാപള്ളി ഇടപെടുമെന്നും ചെക്കില്‍ ആറുമില്യണ്‍വരെ കിട്ടുന്ന പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു തന്റെ ഉദ്ദേശമെന്നും ശബ്ദ സന്ദേശത്തില്‍ നാസില്‍ പറയുന്നു.
തനിക്ക് കിട്ടാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ടെങ്കിലും തെളിയിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ കേസ് കൊടുത്താല്‍ താന്‍ വിജയിക്കുമെന്നും നാസില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. കേസ് നല്‍കുന്നതിന് രണ്ട് മാസം മുമ്പ് കേരളത്തിലെ സുഹൃത്തിന് നാസില്‍ അയച്ച ശബ്ദ സന്ദേശങ്ങളാണ് പുറത്തായത്.
Keywords: News, World, Gulf, Dubai, Case, Voice Clip, Cheque, Prison, Thushar Vellapalli, Nasil, Check Case Against Thushar Nasil Abdullas Voice Clip
Powered by Info News For You

Comments
Post a Comment