മഞ്ഞപ്പിത്തം പടരുന്നു; ദേശീയപാതയോരത്തെ നഗരസഭാ പരിധിയിലെ തട്ടുകടകള്‍ക്ക് പൂട്ടുവീണു
കാസര്‍കോട്: (https://ift.tt/2mmQSLh) ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന പാതയോരത്തെ നിരവധി തട്ടുകടകള്‍ക്ക് വിലക്ക്. നഗരസഭാ പരിധിയില്‍ വരുന്ന ദേശീയപാതയോരത്തെ തട്ടുകടകളാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.
ആഹാരം പാകം ചെയ്തതിന് ശേഷം ബാക്കി വരുന്ന ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന ചുറ്റുപാട് വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടിയെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച് വിദ്യാനഗര്‍ ഭാഗത്തും കറന്തക്കാട്ടുമുള്ള പന്ത്രണ്ടോളം തട്ടുകടകളാണ് ഒഴിപ്പിച്ചത്. ഓഗസ്റ്റ് 31-ന് ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ഇത്തരം കടകള്‍ക്കുനേരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ വി രാജീവന്‍, അബൂബക്കര്‍ സിദ്ദിഖ്, ജെ എച്ച് ഐമാരായ മധു, രൂപേഷ് എന്നിവരും പി ഡബ്ല്യു ഡി ദേശീയപാത അധികൃതരും പോലീസും തട്ടുകടകള്‍ ഒഴിപ്പിക്കുന്ന നടപടികളില്‍ പങ്കെടുത്തു.
ഇതിനെതിരെ പ്രധിഷേധവുമായി സിഐടിയു രംഗത്ത് വന്നു. കാസര്‍കോട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ കാസര്‍കോട് ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം നടപ്പാക്കാനുള്ള നടപടി സ്വീകരിച്ച് മാത്രമേ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് കച്ചവടസ്ഥാപനങ്ങള്‍ മാറ്റാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ചാണ് നിലവിലെ ഒഴിപ്പിക്കല്‍. പ്രസ്തുത നടപടിയില്‍നിന്ന് അധികൃതര്‍ പിന്തിരിയണം. അല്ലാത്തപക്ഷം പ്രത്യക്ഷസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ആഹാരം പാകം ചെയ്തതിന് ശേഷം ബാക്കി വരുന്ന ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന ചുറ്റുപാട് വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാ പരിധിയില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടിയെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച് വിദ്യാനഗര്‍ ഭാഗത്തും കറന്തക്കാട്ടുമുള്ള പന്ത്രണ്ടോളം തട്ടുകടകളാണ് ഒഴിപ്പിച്ചത്. ഓഗസ്റ്റ് 31-ന് ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ഇത്തരം കടകള്‍ക്കുനേരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ കെ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ വി രാജീവന്‍, അബൂബക്കര്‍ സിദ്ദിഖ്, ജെ എച്ച് ഐമാരായ മധു, രൂപേഷ് എന്നിവരും പി ഡബ്ല്യു ഡി ദേശീയപാത അധികൃതരും പോലീസും തട്ടുകടകള്‍ ഒഴിപ്പിക്കുന്ന നടപടികളില്‍ പങ്കെടുത്തു.
ഇതിനെതിരെ പ്രധിഷേധവുമായി സിഐടിയു രംഗത്ത് വന്നു. കാസര്‍കോട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ കാസര്‍കോട് ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം നടപ്പാക്കാനുള്ള നടപടി സ്വീകരിച്ച് മാത്രമേ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് കച്ചവടസ്ഥാപനങ്ങള്‍ മാറ്റാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ചാണ് നിലവിലെ ഒഴിപ്പിക്കല്‍. പ്രസ്തുത നടപടിയില്‍നിന്ന് അധികൃതര്‍ പിന്തിരിയണം. അല്ലാത്തപക്ഷം പ്രത്യക്ഷസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
Keywords: News, Kerala, kasaragod, Hotel, Health, Food, Health Inspector, Laborer, National Highway Side Jaundice Spreads; Stoped Street Food
Powered by Info News For You

Comments
Post a Comment