ബഹ്‌റൈനില്‍ ഓണസദ്യ കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

മനാമ: (https://ift.tt/2HZBWu0) ബഹ്‌റൈനില്‍ ഓണസദ്യ കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസര്‍കോട് ചെറുപുഴ കമ്പല്ലൂരിലെ മോഹനന്‍ കോളിയാടന്‍ (56) ആണ് മരിച്ചത്. 10 വര്‍ഷമായി ബഹ്‌റൈനിലാണ് മോഹനന്‍. ഫോര്‍ പി എം ന്യൂസ് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സദ്യ കഴിച്ച് ആഘോഷങ്ങള്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു. പിന്നാലെയാണ് മരണവാര്‍ത്തയെത്തിയത്.

കിഴക്കേവീട്ടില്‍ കോളു- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ദു. മക്കള്‍: മാനസ (ഡിഗ്രി വിദ്യാര്‍ത്ഥിനി), അഭിനന്ദ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, news, Kasaragod, Kerala, Top-Headlines, Onam-celebration, Malayali died in Bahrain
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?