ഇന്ന് നിശബ്ദ പ്രചാരണം; പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്



പാലാ (www.evisionnews.co) വാശിയേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്.എഴുപത്തിയൊമ്പതിനായിരത്തി ഒരുന്നൂറ്റി ഏഴ് വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 13 സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്.ഞായറാഴ്ചയായതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ ഇന്നത്തെ പ്രചാരണം.

വോട്ടിങ് മെഷീനുകളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും.
തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായില്‍ വിന്യാസിക്കും.

രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?