സ്വദേശി വത്കരണം; കുവൈത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഡിസംബറിനുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം; പട്ടിക തയ്യാറാക്കുന്നത് പ്രായം അടിസ്ഥാനപ്പെടുത്തി

കുവൈത്ത് സിറ്റി: (www.kvartha.com 25.09.2019) സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി കുവൈത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഡിസംബറിനുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി സിവില്‍ സര്‍വീസ് കമ്മിഷന്‍. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ക്കാണ് കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമാവധി വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആവശ്യത്തിന് സ്വദേശികളെ ലഭിക്കില്ലെന്ന് വ്യക്തമാക്കി ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇതിന് തടസം ഉന്നയിക്കുകയായിരുന്നു. ഇതൊന്നും ചെവികൊള്ളാതെയാണ് വിദേശികളെ ഒഴിവാക്കല്‍ നടപടി അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.

Kuwait government to prepare list of expats to be dismissed, Kuwait, News, Notice, Education, Health, Foreigners, Teachers, Gulf, World

സ്വദേശി വത്കരണം നടപ്പാകുന്നതോടെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നാണു സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍, ലിറ്ററേച്ചര്‍ അധ്യാപകര്‍, ഓഫീസ് സ്റ്റാഫ് എന്നിവര്‍ക്കാണ് ജോലി നഷ്ടമാവുക.

പ്രായം അടിസ്ഥാനപ്പെടുത്തിയാകും പട്ടിക തയാറാക്കുക. ആരോഗ്യ മന്ത്രാലയത്തിലെ ഓഫീസ് സ്റ്റാഫ്, പ്രായക്കൂടുതലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ പട്ടികയില്‍ സ്ഥാനം പിടിക്കും. ആരോഗ്യ മന്ത്രാലയത്തില്‍നിന്നു പിരിച്ചുവിടുന്നവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ നോട്ടീസ് നല്‍കാനാണ് നീക്കം. അധ്യാപകര്‍ക്ക് അധ്യയനവര്‍ഷം അവസാനത്തോടെയാകും നോട്ടീസ് നല്‍കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait government to prepare list of expats to be dismissed, Kuwait, News, Notice, Education, Health, Foreigners, Teachers, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?