ഓടിട്ട വീട് തകര്‍ന്ന് വീണു; പുറത്തേക്കോടിയതിനാല്‍ ഭിന്നശേഷിക്കാരിയായ യുവതിയും അമ്മയും രക്ഷപ്പെട്ടു

ബോവിക്കാനം:(www.kasargodvartha.com 26/09/2019) വീട് തകര്‍ന്നു വീണു. പുറത്തേക്കോടിയതിനാല്‍ ഭിന്നശേഷിക്കാരിയായ യുവതിയും അമ്മയും രക്ഷപ്പെട്ടു. ഇരിയണ്ണി പൂവാള പട്ടികജാതി കോളനിയിലെ കമലയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നു വീണത്. രാത്രി ഇരുവരം ഉറങ്ങാന്‍ കിടക്കുന്നതിനിടയില്‍ ഓട് ഇളകി വീണു. അപ്പോള്‍ തന്നെ കമല മകളെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രി 11 മണിയോടെയാണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലം പൊത്തിയത്.

 News, Bovikanam, Kasaragod, Kerala, Collapse,House collapsed; Handicaped woman and her mother escaped

കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. എന്നാല്‍ പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ ഇരുവരും ഈ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. കമലയുടെ ഭര്‍ത്താവ് നേരത്തെ തന്നെ മരിച്ചിരുന്നു. റവന്യു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് നഷ്ടക്കണക്ക് ശേഖരിച്ചിട്ടുണ്ട്. തകര്‍ന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Bovikanam, Kasaragod, Kerala, Collapse,House collapsed; Handicaped woman and her mother escaped


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?