താലുക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പിടികൂടി മഞ്ചേശ്വരം പോലിസിന് കൈമാറിയ മണല്‍ ലോറി മാഫിയാ സംഘം തട്ടിക്കൊണ്ട് പോയി
മഞ്ചേശ്വരം:(www.kasargodvartha.com 24/09/2019) താലുക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പിടികൂടി മഞ്ച്വേശ്വരം പോലിസിന് കൈമാറിയ മണല്‍ ലോറി മാഫിയാ സംഘം തട്ടിക്കൊണ്ട് പോയി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയൊടെയാണ് മംഗലാപുരത്തു നിന്നും അനധികൃതമായി മണല്‍ കടത്തി വന്ന കെ എ 19 എ എ 7432 നമ്പര്‍ ലോറി പിടികൂടിയത്. ജൂനിയര്‍ സൂപ്രണ്ട് ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു മണല്‍ വേട്ടനടത്തിയത്. മണല്‍ ലോറി പിന്നീട് മഞ്ചേശ്വരം പോലിസിന് കൈമാറുകയായിരുന്നു.
പോലീസ് സ്‌റ്റേഷന്‍ പരിസരവും തൊട്ടടുത്ത ഗൗണ്ടും നേരത്തെ പിടികൂടി വാഹനങ്ങളെ കൊണ്ട് നിറഞ്ഞതിനാല്‍ മണല്‍ ലോറി മുന്നൂറ് മീറ്റര്‍ അകലെ പഴയ പോലീസ് സ്‌റ്റേഷന്‍ സമീപം റോഡരികിലാണ് നിര്‍ത്തിയിട്ടിരുന്നത്.
പോലീസിന്റെ കാഴ്ച എത്തുന്നതിനു അകലെയായിരുന്നു ലോറി. രാവിലെ 6.30 മണിയൊടെ നോക്കിയപ്പോഴാണ് ലോറി കാണാതായ വിവരം അറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ലോറി കടത്തികൊണ്ട് പോയതിന് ജി ഡി ചാര്‍ജ് ഉണ്ടായിരുന്ന എ എസ് ഐ അശോകന്റെ പരാതിയില്‍ മഞ്ചേശ്വരം എസ് ഐ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മണല്‍ കടത്തിയ അതേ സംഘം തന്നെയായിരിക്കാം ലോറി കടത്തികൊണ്ട് പോയതിന് പിന്നിലെന്നാണ് പോലിസിന്റെ സംശയം. അതുകൊണ്ട് തന്നെ മണല്‍ മാഫിയയെ ചുറ്റിപറ്റിയാണ് അന്വേഷണം. വൈകാതെ ലോറിയും മണലും കണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേ സമയം ലോറി കടത്തി കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വകുപു തലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Manjeshwaram, Kasaragod, Kerala, Police, Sand mafia, Sand-Lorry, Police-station,

Powered by Info News For You

Comments
Post a Comment