മണല്‍ വേട്ടക്കിടെ സബ് കലക്ടറെയും റവന്യൂ സംഘത്തെയും അക്രമിച്ച സംഭവത്തില്‍ സബ് കലക്ടര്‍ നേരിട്ട് കേസെടുത്തു

കാസര്‍കോട് (www.evisionnnews.co): ഇട്ടമ്മലില്‍ മണല്‍ വേട്ടക്കിടെ സബ്കലക്ടര്‍ അരുണ്‍ കെ. വിജയനെയും റവന്യൂ സംഘത്തെയും അക്രമിച്ച സംഭവത്തില്‍ സബ് കലക്ടര്‍ നേരിട്ട് കേസെടുത്തു. ബല്ലാകടപ്പുറത്തെ രാഹുല്‍(24), ടുട്ടു എന്ന സുച്ചിന്‍(25), ജിത്തു എന്ന സച്ചിന്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഐങ്ങോത്തെ ടി വി അഭിരാം(30), കൊവ്വല്‍പ്പള്ളിയിലെ കെ കെ അഭിജിത്ത്(25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ അധികാരമുപയോഗിച്ച് സി.ആര്‍.പി.സി 109-ാം വകുപ്പ് പ്രകാരമാണ് സബ് കലക്ടര്‍ കേസെടുത്തത്. 

പ്രതികളില്‍ രണ്ടുപേര്‍ റിട്ട. എസ്.ഐയുടെയും എ.ആര്‍ ക്യാമ്പ് എസ്.ഐയുടെയും മക്കളായതിനാല്‍ പോലീസ് മണല്‍ മാഫിയയുമായി ഒത്തുകളിച്ചുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ സബ് കലക്ടര്‍ തന്റെ അധികാരം ഉപയോഗിച്ച് നേരിട്ട് കേസെടുത്തത്. ഇതോടെ അക്രമം സംബന്ധിച്ച് പരാതി നല്‍കാന്‍ ആര്‍.ഡി.ഒ തയാറായില്ലെന്നും രണ്ടുവട്ടം മൊഴിയെടുക്കാന്‍ പോയിട്ടും അനുമതി നല്‍കിയില്ലെന്ന പോലീസിന്റെ വാദംപൊളിയുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മണല്‍ വേട്ടക്കിറങ്ങിയ സബ് കലക്ടറെയും റവന്യൂ സംഘത്തെയും ഇട്ടമ്മലില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൈയ്യേറ്റം ചെയ്യുകയും ഗണ്‍മാന്‍ നിധിന്‍ സാരംഗിനെ അക്രമിക്കുകയും ഡ്രൈവറുടെ മുഖത്തേക്ക് തുപ്പുകയും ചെയ്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്തത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?