അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്; കൃത്യം നടത്തിയത് സഹോദരനൊപ്പം ചേര്‍ന്ന്; തെളിവുകള്‍ കണ്ടെത്താന്‍ സഹായിച്ചത് ഭാര്യാ മാതാവുമായുള്ള ഫോണ്‍സംഭാഷണം

ന്യൂഡെല്‍ഹി: (www.kvartha.com 26.09.2019) അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊന്ന്, മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്. ഡെല്‍ഹി സ്വദേശിയായ 33 കാരനായ അഷു എന്ന യുവാവാണ് കഴിഞ്ഞ ദിവസം ഭാര്യയെ കൊന്നതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൃത്യം നടത്തിയത് താന്‍ തനിച്ചാണെന്നായിരുന്നു അഷു പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അഷുവിന്റെ സഹോദരന്‍ തരുണിനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി.

മൃതദേഹം വെട്ടിനുറുക്കാന്‍ അഷുവിനെ സഹായിച്ചത് സഹോദരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സഹോദരന്‍ തരുണ്‍ ഒളിവിലാണ്. ഭാര്യാമാതാവുമായി അഷു നടത്തിയ, റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണമാണ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

Man in Delhi kills wife, chops her body into pieces, throws them in the drain and septic tank, New Delhi, News, Local-News, Murder, Crime, Criminal Case, Police, National

ഭാര്യ സീമയെ കൊന്നതിനുശേഷം അഷു സീമയുടെ അമ്മയെ ഫോണില്‍ വിളിച്ച് താന്‍ സീമയെ കൊന്നുവെന്ന കുറ്റസമ്മതം നടത്തിയിരുന്നു. നാല് ഫോണ്‍ കോളുകളാണ് കൃത്യം നടത്തിയ ശനിയാഴ്ച രാത്രി ഒമ്പതുമണിക്കും അര്‍ദ്ധരാത്രിക്കുമിടയില്‍ അഷു നടത്തിയത്.

ആദ്യത്തെ കോളില്‍ സീമ തന്നെ ചതിച്ചുവെന്നും അവളെ കൊന്നുവെന്നുമാണ് അഷു പറഞ്ഞത്. എന്നാല്‍ ഇത് സീമയുടെ അമ്മ അത്രകാര്യമായി എടുത്തില്ല. എങ്ങനെയാണ് മകളെ കൊന്നതെന്നും ഇനിയെന്താണ് ചെയ്യാന്‍ പോകുന്നതെന്നുമെല്ലാം തമാശ രൂപേണ അവര്‍ തിരിച്ചുചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായി സീമയുടെ മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കിലിടാനാണ് പദ്ധതിയെന്നായിരുന്നു അഷു നല്‍കിയത്.

പിന്നീട് അഷു സഹോദരന്‍ തരുണിനെ വിളിച്ച് സീമയെ കൊലപ്പെടുത്തിയ കാര്യം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതോടെ മൃതദേഹം വെട്ടിനുറുക്കാനുള്ള കത്തിയുമായി തരുണ്‍ എത്തി. രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി. പിന്നീട് കൊലപാതകം നടന്ന സ്ഥലം കഴുകി വൃത്തിയാക്കി. വസ്ത്രങ്ങള്‍ അലക്കി, കുളിച്ച് കൊലപാതകത്തിന്റെ എല്ലാം തെളിവുകളും നശിപ്പിച്ചു.

വീണ്ടും സീമയുടെ അമ്മയെ വിളിച്ച അഷു വരുണിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കിലിട്ടുവെന്ന് അറിയിച്ചു. അപ്പോഴും ആ ഫോണ്‍ കോള്‍ അവര്‍ കാര്യമാക്കിയില്ല. വീണ്ടും ഫോണില്‍ വിളിച്ച അഷു, സീമയുടെ അമ്മയോട് വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അഷുവിന്റെ ശബ്ദത്തില്‍ പന്തികേടുതോന്നിയ സീമയുടെ അമ്മ ഇതോടെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന അയാള്‍ കിടന്നുറങ്ങുകയായിരുന്നു.

രാവിലെ എഴുന്നേറ്റ സീമയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം അഷുവില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിന്റെ കാര്യം മകനെ അറിയിച്ചു. ഉടന്‍തന്നെ സീമയെയും അഷുവിനെയും ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരുടെയും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതോടെ അഷുവിന്റെ വീട്ടിലേക്ക് പോകാന്‍ കുടുംബം തീരുമാനിച്ചു.

യാത്രക്കിടയില്‍ അഷുവിന്റെ അയല്‍ക്കാരനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. ഇതോടെ അയല്‍വാസി അഷുവിനോട് സീമയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. ഈ വിവരം അറിഞ്ഞ ഉടനന്‍ അഷു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. അതേ അവസരത്തില്‍ തന്നെയായിരുന്നു സീമയുടെ മാതാപിതാക്കള്‍ അഷുവിന്റെ വീട്ടിലെത്തുന്നതും പോലീസിനെ വിളിക്കുന്നതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man in Delhi kills wife, chops her body into pieces, throws them in the drain and septic tank, New Delhi, News, Local-News, Murder, Crime, Criminal Case, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?