ഭീമ കൊറേഗാവ് കേസില്‍ ബന്ധമുണ്ടെന്ന് ആരോപണം; ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി പ്രഫസറുടെ വീട്ടില്‍ വാറന്റില്ലാതെ റെയ്ഡ് നടത്തിയത് ആറുമണിക്കൂര്‍; രാജ്യതലസ്ഥാനത്ത് പോലീസിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധാഹ്വാനം

ഡല്‍ഹി: (www.kvartha.com 11.09.2019) ഭീമാ കൊറെഗാവ് കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി പ്രഫസറുടെ വീട്ടില്‍ പോലീസ് വാറന്റില്ലാതെ റെയ്ഡ് നടത്തിയത് ആറുമണിക്കൂര്‍. എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ തൃശൂര്‍ സ്വദേശി ഡോ. ഹാനി ബാബുവിന്റെ ഡല്‍ഹി എന്‍സിആറിലെ നോയിഡയിലുള്ള വസതിയിലാണ് പൂനെ പൊലീസ് റെയ്ഡ് നടത്തിയത്.

ഹാനിയുടെ വീട്ടില്‍നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി എസിപി ശിവജി പവാര്‍ പറഞ്ഞു. വാറന്റില്ലാതെ തങ്ങളുടെ വീട്ടില്‍ ആറുമണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയെന്നും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, ലേഖനങ്ങള്‍ തുടങ്ങിയവ പിടിച്ചുകൊണ്ടുപോയതായും ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവീനയും പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറാണ് ഹാനി ബാബു. ഭാര്യ ജെനി കോഴിക്കോട് സ്വദേശിനിയാണ്. 


2018 ജനുവരി ഒന്നിനു പൂനെയിലെ ശനിവര്‍വാഡയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് സമരത്തിനിടെ സംഘര്‍ഷത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിന് ആഹ്വാനം ചെയ്തു. ബുധനാഴ്ച്ച രണ്ടുമണിക്ക് യൂണിവേഴ്‌സിറ്റിയിലെ നോര്‍ത്ത് ക്യാമ്പസിലുള്ള ആര്‍ട്ട്‌സ് ഫാക്കല്‍റ്റിയില്‍ പ്രതിഷേധസംഗമം നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, University, Teacher, Police, Protest, Raid, Bhima Koregaon Case: Pune Police Raid Delhi University Professor Hany Babu’s House


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?