ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു


പെരുമ്പാവൂര്‍: (https://ift.tt/31FswMb) നടന്‍ മോഹന്‍ലാല്‍ കേസില്‍ പ്രതിയാകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന വനം വകുപ്പ് ചുവടുമാറ്റി. വനം വകുപ്പ് ലാലിനെ പ്രതിചേര്‍ത്ത് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

News, Kerala, Ernakulam, Actor, Mohanlal, Elephant, Case, Ex Minister, Thiruvanchoor Radhakrishnan, Forest, Wildlife Protection Act, Forest Department Submit Chargesheet Against Mohanlal

കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴു വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിനെ വനം വകുപ്പ് പ്രതി ചേര്‍ക്കുന്നത്. 2012-ല്‍ ചാര്‍ജ് ചെയ്ത കേസ് തീരാതെ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. കാലതാമസമെന്തുകൊണ്ടാണെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ഇതിനു മുന്‍പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം വകുപ്പു മന്ത്രിയായിരുന്ന കാലത്തെ സര്‍ക്കാരാണ് ലാലിന് അനുമതി നല്‍കിയിരുന്നത്. ഇതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും ലാലിന് നല്‍കി. ഇതിനെ ചോദ്യം ചെയ്ത് കൊച്ചി സ്വദേശി നല്‍കിയ ഹര്‍ജി പരിഗണനയിലാണ്.

മൂന്നു പ്രാവശ്യം ലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനം വകുപ്പ് പെട്ടെന്ന് നയം മാറ്റുകയും വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരില്ലെന്ന നിലപാട് എടുക്കുകയുമായിരുന്നു. ഏതായാലും ഇപ്പോഴത്തെ മലക്കം മറിച്ചില്‍ കേസില്‍ ലാലിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Ernakulam, Actor, Mohanlal, Elephant, Case, Ex Minister, Thiruvanchoor Radhakrishnan, Forest, Wildlife Protection Act, Forest Department Submit Chargesheet Against Mohanlal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?