കര്‍ണാടക ബെല്‍ഗാവിയില്‍ പബ്ജി കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കാത്ത പിതാവിനെ തലയറുത്ത് കൊലപ്പെടുത്തിയ മകനെ ജയിലിലടച്ചു

ബെല്‍ഗാവി: (https://ift.tt/2NRZo03) കര്‍ണാടക ബെല്‍ഗാവിയില്‍ പബ്ജി കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കാത്ത പിതാവിനെ തലയറുത്ത് കൊലപ്പെടുത്തിയ മകനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശങ്കരപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 21 കാരനായ മകന്‍ രഘുവീറിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പബ്ജിക്ക് അടിമയായിരുന്ന രഘുവീര്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവിനെ ശല്യം ചെയ്തിരുന്നതായും വിസമ്മതിച്ചതോടെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

ദേഷ്യം അടങ്ങാതെ ശങ്കരപ്പയുടെ കൈയ്യും കാലും മകന്‍ അറുത്തെന്നും മാതാവ് പോലീസിനോട് വെളിപ്പെടുത്തി. മാതാവിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ശങ്കരപ്പയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തടയാന്‍ ശ്രമിച്ച മാതാവിനെയും പ്രതി ഉപദ്രവിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനാണ് രഘുവീര്‍. ഇയാള്‍ ജോലിക്ക് പോയിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka, news, Mangalore, National, Refusal to recharge phone - PUBG-addicted son beheads father
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?