ഇനി അങ്കപ്പുറപ്പാട്: അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി
കേരളം: (www.evisionnews.co) യു.ഡി.എഫിന്റെ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി. മോഹന്‍രാജും മത്സരിക്കും.
വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെ അനുനയിപ്പിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എറണാകുളത്ത് കെ.വി തോമസിന്റെ അവകാശവദങ്ങളെ തള്ളി ടിജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയിലെത്തിയിരുന്നു.
മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോന്നിയില്‍ അടൂര്‍ പ്രകാശിന്റേയും കോണഗ്രസ് പ്രാദേശിക നേതാക്കളുടേയും എതിര്‍പ്പ് മറികടന്നാണ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ലിസ്റ്റ് ഹൈക്കമാന്റിന് അയച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്റാവും നടത്തുക.
Powered by Info News For You

Comments
Post a Comment