തീവിലയായതോടെ ഉള്ളിതേടി കള്ളന്മാര്‍; ഷെഡില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയുടെ സവാള കൊള്ളയടിച്ചു
മുംബൈ: (www.kvartha.com 25.09.2019) കര്‍ഷകന്റെ ഷെഡില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ ഉള്ളി മോഷണം പോയി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കല്‍വാനിലെ കര്‍ഷകനായ രാഹുല്‍ ബാജിറാവു പാഗര്‍ വേനലില്‍ വിളവെടുത്ത 25 ടണ്‍ സവാള 117 പ്ലാസ്റ്റിക് കവറുകളിലായി ഷെഡില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍നിന്നാണ് ഒരു ലക്ഷം രൂപയുടെ ഉള്ളി മോഷണംപോയത്. ഞായറാഴ്ചയാണ് ഉള്ളി മോണം പോയ വിവരം അറിയുന്നതെന്ന് പാഗര്‍ പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം പോലീസില്‍ പരാതിനല്‍കി.
രാജ്യത്ത് സവാളവില കുതിച്ചുയര്‍ന്നതോടെയാണ് കള്ളന്മാര്‍ ഉള്ളിതേടിയിറങ്ങിയത്. സവാളയക്ക് ചൊവ്വാഴ്ച്ച മുംബൈയില്‍ 56 രൂപയും ഡല്‍ഹിയില്‍ 57 രൂപയുമായിരുന്നു വില. ബെംഗളൂരുവിലും ചെന്നൈയിലും 60 രൂപയായിരുന്നു ചൊവ്വാഴ്ച സവാള വില. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയില്‍ കൃഷിനാശമുണ്ടായതാണ് രാജ്യത്ത് ഉള്ളിവില കുതിച്ചുയരാന്‍ കാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Maharashtra, Mumbai, Robbery, News, Onion, Price Hike, Onions worth Rs 1 lakh stolen from farmer's store house in Nasik

Powered by Info News For You

Comments
Post a Comment