ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പടെയുള്ള പ്രമുഖര്‍


ന്യൂഡല്‍ഹി: (www.kvartha.com 07.09.2019) ചാന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പടെയുള്ള പ്രമുഖര്‍. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുറമെ രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തി.

രാജ്യം നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഇതുവരെ കൈവരിച്ചത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും സമര്‍പ്പണവും പ്രകടിപ്പിച്ചെന്നും ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.


ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ചാന്ദ്രയാന്‍-2നായുള്ള ശാസ്ത്രജ്ഞരുടെ പ്രയത്‌നം രാജ്യത്തിന് പ്രചോദനമേകുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ദൗത്യത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, ISRO, Prime Minister, President, PM and President Praises ISRO Scientists For Their Efforts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?