പിറവം സെന്റ് മേരീസ് പള്ളിയില്‍ വന്‍ സംഘര്‍ഷാവസ്ഥ; പള്ളിക്കകത്ത് പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം ഗേറ്റിനു മുന്നില്‍ തടഞ്ഞു; പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രസനാധിപന്‍
പിറവം: (www.kvartha.com 25.09.2019) പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ സംഘര്‍ഷാവസ്ഥ. പള്ളിക്കകത്ത് പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം ഗേറ്റിനു മുന്നില്‍ തടഞ്ഞു. പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്.
കഴിഞ്ഞദിവസം തന്നെ യാക്കോബായക്കാര്‍ പള്ളിക്കകത്ത് നിലയുറപ്പിച്ചിരുന്നു. പള്ളി ഗേറ്റ് പൂട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത്. എന്നാല്‍, പള്ളിയില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.
അതേസമയം ഓര്‍ത്തഡോക്സാ വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നാണ് നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം. ക്രൈസ്തവ സാക്ഷ്യത്തിന് ദോഷമുണ്ടാകാതിരിക്കാന്‍ ഇരുകൂട്ടരും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് സമാവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി വിധിയും പറയുന്നത്.
ആരാധനാ സ്വാതന്ത്ര്യം ബലികഴിച്ചുകൊണ്ട് ആരാധാനാലയങ്ങളില്‍ നിന്ന് പോകാന്‍ ഇനി സാധിക്കില്ല. ബലപ്രയോഗമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇനിയങ്ങോട്ട് തങ്ങളുടെ ഒരു ആരാധനാലയവും വിട്ടു നല്‍കില്ല. കോടതി വിധിക്ക് അകത്തുനിന്ന് തന്നെയാണ് സംസാരിക്കുന്നതെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.
എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചര്‍ച്ചയ്ക്കുള്ളൂവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. പിറവം പള്ളിയില്‍ വിധി നടപ്പാക്കുകയാണ് വേണ്ടത്. പോലീസ് നടപടികള്‍ സ്വീകരിക്കുന്നുവരെ കാത്തിരിക്കും. അക്രമത്തിനും സംഘര്‍ഷത്തിനും തയ്യാറല്ല. പൂട്ട് പൊളിച്ചു പള്ളിയില്‍ കയറില്ലെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ഏഴുമണിയോടെ പള്ളിയില്‍ പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിരുന്നതിനെ തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ടു തന്നെ പിറവത്ത് വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. രാത്രി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും വലിയ പള്ളിയിലെത്തി പള്ളിക്കകത്ത് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അവര്‍ വിശ്വാസികള്‍ക്കൊപ്പം പള്ളിക്കകത്തിരുന്നു.
എഴുന്നൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് പള്ളി പരിസരത്ത് നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയ്ക്കൊപ്പം സ്‌കൂബ ടീമിനെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് സംഘവും സ്ഥലത്തുണ്ട്. പിറവത്ത് പുഴയുടെ തീരത്താണ് വലിയ പള്ളി സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നായി നാല് ബോട്ടുകളും പിറവത്തെത്തിച്ചിട്ടുണ്ട്.
പിറവം പള്ളിയില്‍ ആരാധന നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്ന് ഫാ. സ്‌കറിയ വട്ടക്കാട്ടില്‍, ഫാ. മാത്യു കാഞ്ഞിരം പാറയില്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യു വാതക്കാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Piravom church conflict; Jacobite Sabha stops orthodox entering into the church, Religion, News, Supreme Court of India, Police, Protection, Protesters, Trending, Kerala, Clash, Church.

Powered by Info News For You

Comments
Post a Comment