കുട്ടികള്‍ വെറും പഠിത്തത്തില്‍ മാത്രം ഒതുങ്ങേണ്ടവരല്ല; വിദ്യാര്‍ത്ഥികളെ രാവിലെ കളിക്കാന്‍ ഇറക്കണമെന്ന വ്യത്യസ്ത സര്‍ക്കുലറുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്; ആവശ്യത്തിന് വൈറ്റമിന്‍ ഡി കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം
മുംബൈ: (www.kvartha.com 16.09.2019) കുട്ടികളെ വെറും പഠിത്തത്തില്‍ മാത്രം ഒതുക്കുന്നതിനെതിരെ വ്യത്യസ്ത സര്‍ക്കുലറുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ രാവിലെ തന്നെ കൈയ്യില്‍ പുസ്തകം എടുപ്പിക്കുന്നതിന് പകരം പുറത്തിറക്കി കളിക്കാന്‍ വിടണമെന്നാണ് മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. കുട്ടികള്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ ഡി കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ സര്‍ക്കുലര്‍.
അസൈന്‍മെന്റ്, ക്ലാസ് ടെസ്റ്റ് എന്നൊക്കെ പറഞ്ഞ് വിദ്യാര്‍ഥികളെ ക്ലാസുകളിലും കംപ്യൂട്ടര്‍ ലാബുകളിലുമൊക്കെ തളച്ചിടാന്‍ പല സ്‌കൂളുകളും മത്സരിക്കുന്നതിനിടെയാണ് അവര്‍ക്ക് ഊര്‍ജം നല്‍കുന്ന സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സ്‌കൂള്‍ കുട്ടികളിലെ വൈറ്റമിന്‍ ഡി അഭാവം പരിഹരിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് മഹാരാഷ്ട്രയിലെ സര്‍ക്കുലര്‍. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കു കാത്സ്യത്തിന്റെയും വൈറ്റമിന്‍ ഡിയുടെയും അഭാവം മൂലം റിക്കറ്റ്സ് പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നുണ്ടെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അത് പരിഹരിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ മുഴുകിയാല്‍ ഒരു പരിധിവരെ സഹായകമാകും എന്നാണ് കണക്ക് കൂട്ടല്‍.
അതേസമയം മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അധ്യാപകര്‍ സ്വാഗതം ചെയ്തു. എന്നാല്‍ നഗരങ്ങളിലെ പല സ്‌കൂളുകളിലും ഇതു നടപ്പാക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് സ്‌കൂള്‍ അധികൃതരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
നഗരങ്ങളിലെ പല സ്‌കൂളുകള്‍ക്കും കളിക്കാന്‍ മൈതാനങ്ങളില്ലാത്തതിനാല്‍ കുട്ടികള്‍ പലപ്പോഴും ഇന്‍ഡോര്‍ ഗെയിംസിലാണ് ഏര്‍പ്പെടുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ചില പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ കുട്ടികളെ പുറത്തു കളിക്കാന്‍ ഇറക്കാന്‍ തക്ക സൗകര്യങ്ങളില്ലെന്ന പരിമിതിയുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Maharashtra students encouraged to play outside to fight Vitamin D deficiency, Mumbai, News, Education, Health, Health & Fitness, Maharashtra, Children, National.

Powered by Info News For You

Comments
Post a Comment