മെട്രോയെ കൊച്ചി ഇരുകയ്യും നീട്ടി സ്വീകരിച്ചു, യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക് അടുക്കുന്നു, വരുമാനത്തിലും വന്‍ വര്‍ധനവ്

കൊച്ചി:(www.kvartha.com 09/09/2019) തൈക്കുടം വരെ മെട്രോ സര്‍വീസ് നീട്ടിയതോടെ കൊച്ചി മെട്രോയെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദിവസം കഴിയുന്തോറും യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഓണവുമെത്തിയതോടെ മെട്രോയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ, ലുലു മാള്‍ എന്നിവിടങ്ങളില്‍ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സര്‍വീസും നടത്തുന്നത്. മെട്രോ യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക് അടുത്തതോടെ, ദൈനംദിന പ്രവര്‍ത്തന ലാഭമെന്ന സുപ്രധാന നേട്ടവും മെട്രോ സ്വന്തമാക്കി.

News, Kochi, Kerala, Kochi Metro, Passengers, Chief Minister, Facebook,People welcomed kochi metro

ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവ മെട്രോ ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളില്‍ പകുതി തുക മതി എന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കുമെല്ലാം പൊതുനിരത്തില്‍നിന്ന് ജനങ്ങളെ അകറ്റുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഓണദിനങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 11 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

News, Kochi, Kerala, Kochi Metro, Passengers, Chief Minister, Facebook,People welcomed kochi metro

മെട്രോ വിജയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിര്‍ണായക സാന്നിദ്ധ്യമായി മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ നീട്ടിയതാണ് ഇതിനു കാരണം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും നേട്ടമായതായി കാണുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kochi, Kerala, Kochi Metro, Passengers, Chief Minister, Facebook,People welcomed kochi metro


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?