ചിദംബരത്തിന് കുരുക്കു മുറുകുമോ: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി ഇന്ന്

Image result for chidambaram

ദേശീയം (www.evisionnews.co): അഴിമതി കേസുകളില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍ എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന്‍ കാര്‍ത്തിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനമായിരിക്കുമോ? അതല്ല കൂടുതല്‍ ശക്തമായ കുരുക്കിലേക്കായിരിക്കുമോ മുന്‍ ധനമന്ത്രിയുടെ പോക്ക്. സുപ്രീംകോടതിയും ഡല്‍ഹി റോസ് അവന്യൂ കോടതിയും പുറപ്പെടുവിക്കുന്ന രണ്ട് ഉത്തരവുകള്‍ അതിനുത്തരം പറയും. 

ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്ന് രക്ഷതേടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. അനുകൂല ഉത്തരവ് ലഭിച്ചാല്‍ ഇതേ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യംനേടി പുറത്തിറങ്ങാന്‍ വലിയ പ്രയാസമുണ്ടാകില്ല. ഹര്‍ജി തള്ളിയാല്‍ സി.ബി.ഐയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അവസരമൊരുങ്ങും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?