പബ്ജി കളിക്കുന്നത് വിലക്കിയ പിതാവിനെ യുവാവ് തലയും കാലും വെട്ടിമുറിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയതിന് പിതാവ് ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ പ്രകോപിതനായി

ബംഗളുരു: (www.kvartha.com 10.09.2019) പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയതിന് ഫോണ്‍ പിടിച്ചുവാങ്ങിയ പിതാവിനെ യുവാവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവി കക്കാട്ടിയിലാണ് സംഭവം. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. സിദ്ധേശ്വര്‍ നഗറില്‍ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബ്ള്‍ ശങ്കര്‍ ദേവപ്പ കുമ്പാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രഘുവീര്‍ കുമ്പാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയിരിക്കുന്നതിന് ശങ്കര്‍ മകനെ ശാസിക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ വരെ മകന്‍ പബ്ജി കളിച്ചിരിക്കുന്നത് കണ്ട പിതാവ് ഫോണ്‍ പിടിച്ചുവാങ്ങി. ഇതില്‍ പ്രകോപിതനായ മകന്‍ പിതാവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയും കാലും വെട്ടിമുറിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Father, Son, Killed, Murder, Belagavi: Mobile games addict son kills father who objected to it


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?