സമൂഹ മാധ്യമങ്ങളില്‍ പറയുന്നതല്ല സത്യം; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് സ്‌കൂട്ടര്‍ യാത്രിക സൂര്യ

പെരുമ്പാവൂര്‍: (www.kvartha.com 28.09.2019) കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ താരമാണ് ഇപ്പോള്‍ സൂര്യ എന്ന യുവതി. താന്‍ മനസാ വാചാ അറിയാതെ ചെയ്തുപോയ ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സ്‌കൂട്ടറുമായി വന്ന യുവതിക്ക് മുന്നില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന കെഎസ്ആര്‍ടിസി അല്‍പനേരം നിര്‍ത്തിയ ശേഷം എടുത്തുകൊണ്ട് പോവുന്ന വീഡിയോ ആണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് സൂര്യ പറയുന്നത്.

Social media reacts to the video of woman blocking the way of KSRTC bus for violating traffic rule: Video, Perumbavoor, News, Trending, Social Network, Woman, KSRTC, Road, Allegation, Criticism, Humor, Kerala.

സംഭവത്തെ കുറിച്ച് സൂര്യ പറയുന്നത് ഇങ്ങനെ;

ഇക്കഴിഞ്ഞ സപ്തംബര്‍ 25-ാം തീയതിയാണ് സംഭവം നടക്കുന്നത്. അന്ന് വൈകുന്നേരം പെരുമ്പാവൂരിലെ സ്റ്റുഡിയോയിലെ ജോലി കഴിഞ്ഞ് ഇരിങ്ങോളിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് താന്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസ്‌ക്ക് മുന്നില്‍ പെടുന്നത്.

Social media reacts to the video of woman blocking the way of KSRTC bus for violating traffic rule: Video, Perumbavoor, News, Trending, Social Network, Woman, KSRTC, Road, Allegation, Criticism, Humor, Kerala

''റോഡില്‍ നിറയെ വാഹനങ്ങളും തിരക്കുള്ള സമയവും ആയിരുന്നു. തന്റെ തൊട്ട് മുന്‍പില്‍ ഒരു ട്രാവലറും ഉണ്ടായിരുന്നു. എന്നാല്‍ സംഭവം നടക്കുന്നതിന് അല്‍പം മുന്‍പാണ് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്. ആ വാഹനം പോയി കഴിഞ്ഞ് മുന്‍പില്‍ നോക്കുമ്പോള്‍ കാണുന്നത് കെഎസ്ആര്‍ടിസിയാണ്. പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായിപ്പോയി താന്‍. ഏഴുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാവുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ചുറ്റുംനോക്കിയ തന്റെ വീഡിയോയാണ് ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടത്.''

''സമൂഹമാധ്യമങ്ങളില്‍ പറയുന്നത് പോലെ അവിടെ കെ എസ് ആര്‍ ടി സിയെ ചട്ടം പഠിപ്പിക്കാനൊന്നും ഞാന്‍ പോയിട്ടില്ല. പെട്ട് പോയ അവസ്ഥ ആയിരുന്നു എന്റേത്. ആ ഡ്രൈവര്‍ നല്ല എക്‌സ്പീരിയന്‍സുള്ള ആളാണെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രയാസമൊന്നും കൂടാതെ ബസ് എടുത്തുകൊണ്ട് പോവുകയായിരുന്നു. എനിക്ക് പിന്നോട്ട് എടുക്കാനല്ലാതെ മറ്റ് വഴികളും ഇല്ലായിരുന്നു. ഒരു ബസില്‍ നിന്ന് കുട്ടികളെ ഇറക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി മുന്നോട്ട് എടുത്ത് വരേണ്ടി വന്നു. അതാണ് സ്ഥിതി.''

''ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. വീഡിയോ വൈറലായതോടെ ആളുകള്‍ ചേരിതിരിഞ്ഞ് വാക്‌പോരിലെത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഭവം നടന്നത് കെഎസ്ആര്‍ടിസ് സ്റ്റാന്‍ഡിന് പരിസരത്ത് വച്ചാണ്. കെഎസ്ആര്‍ടിസിക്ക് മാര്‍ഗ തടസമുണ്ടാക്കാനുള്ള മന:പൂര്‍വമായുള്ള ശ്രമമൊന്നും ആയിരുന്നില്ല താന്‍ നടത്തിയത്. ആ ഡ്രൈവര്‍ ചിരിച്ചുകൊണ്ടാണ് ബസ് എടുത്തുകൊണ്ട് പോയത് എന്നും സൂര്യ പറയുന്നു.''

''സാധാരണ ഇത്തരം സംഭവങ്ങളില്‍ ബസ് ജീവനക്കാര്‍ നല്ല ഡയലോഗുകള്‍ പറയും. എന്നാല്‍ അത് പോലും പറയാതെയാണ് ആ ഡ്രൈവര്‍ വണ്ടിയെടുത്ത് പോയതെന്നും സൂര്യ കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് രീതിയിലും പ്രതികരിക്കുന്ന ആളുകളുണ്ട്. എന്നാല്‍ സംഭവം അറിയാവുന്ന ആരും തന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷേ കുറ്റപ്പെടുത്തല്‍ നടക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. സത്യത്തില്‍ അവിടെ ഒരു ഓവര്‍ടേക്കിങിന്റെ ആവശ്യമില്ല. ഒന്നാമത് ഇടുങ്ങിയ റോഡാണ് പോരാത്തതിന് റോഡ് സൈഡില്‍ ഒരു ബസ് നിര്‍ത്തിയിട്ടുമുണ്ടായിരുന്നു.''

പലപ്പോഴും വലിയ വാഹനങ്ങള്‍ എതിരെ വരുമ്പോള്‍ ജീവന്‍ ഭയന്ന് ഇരുചക്രവാഹനങ്ങള്‍ ഒതുക്കി നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന കെ എസ് ആര്‍ ടി സിയ്ക്ക് മുന്നില്‍ കൂസാതെ നിന്ന പുലിക്കുട്ടി എന്ന രീതിയിലുള്ള പ്രചാരണമൊക്കെ ആളുകളുടെ പരിപാടിയാണ്. അത് താന്‍ ശ്രദ്ധിക്കാന്‍ നിക്കുന്നില്ലെന്നും സൂര്യ പറഞ്ഞു. എന്നാലും പെട്ടെന്ന് ജനശ്രദ്ധയിലേക്ക് വന്നതിലുള്ള വിഷമം സൂര്യ മറച്ച് വെക്കുന്നുമില്ല. പെരുമ്പാവൂരിലെ ഫോട്ടോപാര്‍ക് സ്റ്റുഡിയോയിലെ ജീവനക്കാരിയാണ് സൂര്യ. ഇരിങ്ങോള്‍ വടക്കരേടത്ത് മനീഷാണ് സൂര്യയുടെ ഭര്‍ത്താവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Social media reacts to the video of woman blocking the way of KSRTC bus for violating traffic rule: Video, Perumbavoor, News, Trending, Social Network, Woman, KSRTC, Road, Allegation, Criticism, Humor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?