മഞ്ചേശ്വരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അട്ടിമറി; എം ശങ്കര്‍ റൈ മത്സരിക്കും

മഞ്ചേശ്വരം: (https://ift.tt/2lgP4Tt) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അട്ടിമറി. എം ശങ്കര്‍ റൈ (59) എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗമാണ് ശങ്കര്‍ റൈ. പുത്തിഗെ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ചുവരികയാണ്.


നേരത്തെ മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിന്റെ പേരായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. ശങ്കര്‍ റൈയുടെ പേര് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് കോടിയേരി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചയാളാണ് ശങ്കര്‍ റൈ.

യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളില്‍ സജീവമായി 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രാവിണ്യമുണ്ട്. മികച്ച പ്രഭാഷകന്‍ കൂടിയാണ്. ദേലംപാടി മഹാലി ഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്.

18-ാം വയസില്‍ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ അനന്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഭാര്യ: കാവേരി. മക്കള്‍: എ. സന്തോഷ്, രാജേഷ്, രശ്മി. അച്ഛന്‍ തിമണ്ണ റൈ നാട്ടുവൈദ്യനാണ്. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ മണ്ടപ്പാടിയിലാണ് താമസം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, by-election, Trending, Manjeshwaram by election: M Shankar Rai LDF candidate
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?