വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

ഭുവനേശ്വര്‍: (www.kvartha.com 22.09.2019) വന്ദേമാതരം അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജന ജാഗരണ്‍ സഭയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദപരാമര്‍ശം. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതില്‍ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരര്‍ക്കുമാണ്. പാക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ കോണ്‍ഗ്രസ് നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. വന്ദേമാതരം സ്വീകാര്യമല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ല. മന്ത്രി പറഞ്ഞു. ജല വിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുള്‍പ്പടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു പ്രതാപ് ചന്ദ്ര സാരംഗിയുടെ പ്രസംഗം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Union minister, Controversy, statement, BJP, Politics, Those who cannot accept Vande Mataram have no right to live in India: Pratap Sarangi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?