ജോലി തേടിയെത്തിയ യുവതിയെ ഫ് ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രവാസിക്കെതിരായ കേസ് ദുബൈ പ്രാഥമിക കോടതിയില്‍

ദുബൈ: (www.kvartha.com 17.09.2019) ജോലി തേടിയെത്തിയ യുവതിയെ ഫ് ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രവാസിക്കെതിരായ കേസ് ദുബൈ പ്രാഥമിക കോടതിയില്‍. 34 വയസ്സുള്ള പാകിസ്ഥാന്‍ സ്വദേശി പ്രതിയായ കേസാണ് ദുബൈ പ്രാഥമിക കോടതി പരിഗണിക്കുന്നത്. ഫിലിപ്പീന്‍ സ്വദേശിനിയായ 36കാരിയെ ജോലി നല്‍കാമെന്ന വ്യാജേന ജുമൈറ വില്ലേജ് സര്‍ക്കിളിലെ തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നത്.

ജൂണ്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് യുവതി അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഫ് ളാറ്റില്‍ വച്ച് മദ്യപിച്ച പ്രതി, സ്ത്രീയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Dubai expat tries to molest job-seeker in his flat, Dubai, News, Crime, Criminal Case, Molestation, Police, Complaint, Court, Gulf, World

ഓണ്‍ലൈന്‍ വഴിയാണ് പ്രതിയായ പാക് സ്വദേശിയെ പരിചയപ്പെട്ടതെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ജോലി അന്വേഷിക്കുന്ന കാര്യം ഇയാളോട് പറഞ്ഞിരുന്നു. തന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രോക്കര്‍ ജോലി നല്‍കാമെന്നും ഇന്റര്‍വ്യൂവിനായി ഓഫീസിലേക്ക് വരാനും പ്രതി യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അഭിമുഖത്തിനായി പോയപ്പോഴാണ് ജുമൈറ വില്ലേജിലെ ഒരു ഫ് ളാറ്റാണിതെന്ന് യുവതിക്ക് മനസിലായത് . അവിടെ എത്തിയപ്പോള്‍ അയാള്‍ മദ്യപിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇക്കാര്യം തന്നെ ഞെട്ടിച്ചുവെന്നും യുവതി പറഞ്ഞു.

പിന്നീട് ഭയത്തോടെയാണ് താന്‍ ഫ് ളാറ്റില്‍ ചെലവഴിച്ചത്. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല അയാള്‍ തന്നെ ദേഹോപദ്രവം ചെയ്യുകയും കയ്യിലും പുറത്തും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവിധത്തില്‍ ശുചിമുറിയിലേക്ക് ഓടി രക്ഷപ്പെടുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

അവിടെ നിന്നും രക്ഷപ്പെട്ട് പോലീസ് വരുന്നത് വരെ സുരക്ഷാ ജീവനക്കാരനൊപ്പം നില്‍ക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസം പ്രതിക്കൊപ്പം അല്‍പം മദ്യപിച്ചിരുന്നുവെന്നും ഇവര്‍ പ്രോസിക്യൂഷനോട് സമ്മതിച്ചു.

തങ്ങള്‍ എത്തുമ്പോള്‍ ഫ് ളാറ്റിനു പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു യുവതിയെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. കൈക്കുഴയ്ക്കും തോളിനും പരിക്കുണ്ടായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യവും മര്‍ദിച്ച കാര്യവും പാക് സ്വദേശിയായ പ്രതി നിഷേധിച്ചതായി പോലീസ് പറഞ്ഞു.

ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ ഇടതുകൈക്കും കൈക്കുഴക്കും പരിക്കുകള്‍ ഉണ്ട്. പുറത്ത് കടിയേറ്റതിന്റെ പാടുകളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അനുമതിയില്ലാതെ മദ്യപിച്ചതിന് രണ്ടുപേര്‍ക്കെതിരെയും മറ്റൊരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. യുവതിയെ ആക്രമിച്ച കേസ് കൂടി ഉള്‍പ്പെടുത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai expat tries to molest job-seeker in his flat, Dubai, News, Crime, Criminal Case, Molestation, Police, Complaint, Court, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?