ജെഎന്‍യു ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു; ഇടതുസഖ്യത്തിന് തകര്‍പ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് എബിവിപി; എസ്എഫ്‌ഐയുടെ പെണ്‍കരുത്ത് ഇനി വിദ്യാര്‍ത്ഥിയൂണിയനെ നയിക്കും

ന്യൂഡല്‍ഹി: (www.kvartha.com 18.09.2019) ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യം തകര്‍പ്പന്‍ ജയം കരസ്ഥമാക്കി. എസ്എഫ്‌ഐ, ഡിഎസ്എഫ്, ഐസ, എഐഎസ്എഫ് എന്നീ സംഘടനകള്‍ ചേര്‍ന്ന ഇടത് വിദ്യാര്‍ഥി സംഖ്യം സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റുകളും വന്‍ ഭൂരിപക്ഷത്തോടെ തൂത്തുവാരി.

എസ്എഫ്‌ഐയുടെ ഐഷി ഘോഷ് 1185 വോട്ടുകളുടെ ലീഡോടുകൂടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2030 വോട്ടുകള്‍ക്കാണ് വൈസ് പ്രസിഡന്റ് പോസ്റ്റിലേക്ക് മത്സരിച്ച സാകേത് മൂണ്‍ (ഡിഎസ്എഫ്) ജയിച്ചുകയറിയത്. ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) 1163 വോട്ടുകളുടെ ഭൂരിപക്ഷത്തിനും ജോയിന്റ് സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1787 വോട്ടുകളുടെ ഭൂരിപക്ഷത്തിനും തെരഞ്ഞെടുക്കപ്പെട്ടു.


നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെ തുടര്‍ന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഫലം പ്രഖ്യാപിക്കുന്നത് ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ 17 വരെ തടഞ്ഞത്. ഹര്‍ജി കോടതി തള്ളി. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഫലം പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Election, Result, University, Politics, SFI, Official results Unveiled; United Left wins all four central panel posts in JNU


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?