ദേശീയ പാതയുടെ ശോച്യാവസ്ഥ: എന്‍.എച്ച് അതോറിറ്റി ഓഫീസ് മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ ഉപരോധിക്കും
ഉപ്പള (www.evisionnews.co): തലപ്പാടി- കാസര്‍കോട് ദേശീയ പാതയിലെ ആളെ കൊല്ലും മരണകുഴികള്‍ ഉടന്‍ നികത്തി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. രോഗികളുമായി മംഗളൂരുവിലെ ആശുപത്രികളിലേക്കും മറ്റുംപോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെയും മറ്റു അവശ്യ സര്‍വീസുകളെയും ദേശീയപാതയിലെ പാതാള കുഴികള്‍ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.
ഇനിയും ജനങ്ങളുടെ ക്ഷമപരീക്ഷിക്കാനാണ് സര്‍ക്കാരിനും നാഷണല്‍ ഹൈവേ അതോറിറ്റിക്കും താല്‍പര്യമെങ്കില്‍ മുസ്ലിം ലീഗിന് കൈയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. ഈ അനീതിക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കും. പ്രതിഷേധ പരിപാടികളുടെ സൂചനയായി ഇന്ന് രാവിലെ പത്തിന് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാസര്‍കോട് പുലിക്കുന്നിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഡിവിഷണല്‍ ഓഫീസ് ഉപരോധിക്കും. പ്രതിഷേധ സമരത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവന്‍ മുസ്ലിം ലീഗ് ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment