ഹിന്ദിയും ഹിന്ദുവും ഹിന്ദുത്വവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കേന്ദ്രം കണ്ടുപഠിക്കട്ടെ വികസനത്തിന്റെ കേരളാ മോഡല്‍; വൈദ്യുതി കണക്ഷന് പുറമെ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കാനൊരുങ്ങി കെഎസ്ഇബി; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും; ആറുമാസത്തിനകം ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേരളം

തിരുവനന്തപുരം: (www.kvartha.com 15.09.2019) ഹിന്ദിയും ഹിന്ദുവും ഹിന്ദുത്വവും പറഞ്ഞ് കേന്ദ്രം ജനങ്ങളെ തമ്മിലടിപ്പിക്കുമ്പോള്‍ കേരളം വികസനക്കുതിപ്പ് തുടരുന്നു. ഇനി കെഎസ്ഇബിയില്‍ നിന്ന് വൈദ്യുതി മാത്രമല്ല ഇന്റര്‍നെറ്റ് കണക്ഷനും ലഭിക്കും. വൈദ്യുതി കണക്ഷനു പുറമേ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കുന്ന പദ്ധതി ആറുമാസത്തിനുള്ളില്‍ കൈസ്ഇബി യാഥാര്‍ഥ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്(കെഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനുമായി സഹകരിച്ചാണ് കെഎസ്ഇബി പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ വിപുലമായ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


കെഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഈ നെറ്റ്‌വര്‍ക്കിലേക്ക് മാറും. ഒപ്പം എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. പുതിയ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഇന്റര്‍നെറ്റു കൂടി ലഭ്യമാക്കും.

പദ്ധതിക്കായി വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്‌സ്‌റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ 110 കെ.വി, 66 കെ.വി. സബ്‌സ്‌റ്റേഷനുകള്‍കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Internet, KSEB, Trending, KSEB to Provide Internet Connection; Free Internet Connection for BPL Card Holders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?