'ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ല'; ജര്‍മ്മനിയില്‍ മലയാളികളുടെ പരിപാടിയില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തിയ ഉത്തരേന്ത്യക്കാരെ പോലീസ് ഓടിച്ചുവിട്ടു

ബെര്‍ലിന്‍: (www.kvartha.com 02.08.2019) ജര്‍മ്മനിയില്‍ മലയാളികളുടെ പരിപാടിയില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തിയ ഉത്തരേന്ത്യക്കാരെ പോലീസ് ഓടിച്ചുവിട്ടു. ബീഫ് കഴിക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്ന് വാദിച്ച് ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു ഉത്തരേന്ത്യക്കാര്‍. ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തുവന്നത് പ്രതിഷേധത്തിനിടയാക്കി. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് ഏത് ഭക്ഷണം വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് പറഞ്ഞ് പ്രതിഷേധവുമായെത്തിയ ഉത്തരേന്ത്യക്കാരെ പോലീസ് ഓടിച്ചുവിടുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Food, India, Germany, Kerala, Malayalees, Germany; Police Dispersed North Indians Gathered to Obstruct Serving Beef in Kerala Samajam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?