റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം നല്ല റോഡുകള്‍; ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുമ്പോള്‍ ജനങ്ങള്‍ നല്ല റോഡുകള്‍ ആവശ്യപ്പെടില്ലേയെന്ന ചോദ്യത്തിന് വിചിത്രമറുപടിയുമായി ബിജെപി മന്ത്രി

ബംഗളുരു: (www.kvartha.com 12.09.2019) റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന് വിചിത്രമായ കാരണം കണ്ടെത്തി ബിജെപി നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഗോവിന്ദ് കരോള്‍. നല്ല റോഡുകളാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് കരോളിന്റെ വാദം. കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കുമ്പോള്‍ ജനങ്ങള്‍ നല്ല റോഡുകള്‍ ആവശ്യപ്പെടില്ലേയെന്ന മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിനാണ് ഉപമുഖ്യമന്ത്രിയുടെ വിചിത്രമായ മറുപടി.

റോഡുകള്‍ മോശമാകുമ്പോഴല്ല മറിച്ച്, നല്ലതാകുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. നല്ല റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ നൂറ് കിലോമീറ്ററിലേറെ വേഗതയില്‍ വണ്ടിയോടിക്കാന്‍ പറ്റും. അങ്ങനെയാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, Karnataka, Accident, Minister, statement, Road, Traffic, This Karnataka Minister Says Good and 'Safe' Roads Behind Rise in Accidents


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?