അന്തരീക്ഷമലിനീകരണം; കേരളത്തിലെ അഞ്ച് ജില്ലകളില്‍ അപകടകരമാം വിധം പൊടിപടലം കൂടുതലെന്ന് പഠനം


കോട്ടയം: (www.kvartha.com 02.09.2019) അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിപടലങ്ങള്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതലെന്ന് പഠനം. 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാര്‍ഥങ്ങളുടെ അളവ് കൂടുന്നതാണ് മലിനീകരണത്തിന് കാരണം. എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

News, Kerala, Environmental problems, Kottayam, Ernakulam, Kannur, Palakkad, Thiruvananthapuram, Vayanad, Sulthan Batheri, Idukky, Pathanamthitta, Atmospheric Pollution; Five Districts of Kerala have Dangerously High Dust Levels



ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍, 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ പരിധി 10 ആണ്. എന്നാല്‍ രാജ്യത്ത് നിശ്ചിതപരിധി 40 ആണ്.

സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നിവയുടെ അളവ് മിക്ക ജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാല്‍, കോട്ടയത്ത് കെ.കെ.റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി.എം.ജി.യിലും ഇതിന്റെ അളവ് നിശ്ചിതപരിധിയായ 40-ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 65 മൈക്രോഗ്രാമാണ് നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ്, തിരുവനന്തപുരത്ത് 45.

വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടാന്‍ കാരണമായത്. ഇതുമൂലമുള്ള പ്രശ്‌നങ്ങളില്‍നിന്ന് രക്ഷനേടാന്‍, മുറികളില്‍ വായുസഞ്ചാരം കൂട്ടണമെന്നും അവ ശുചിയാക്കാന്‍ പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും, പഠനം നടത്തിയ ജോണ്‍ റിച്ചാര്‍ഡ് നിര്‍ദേശിച്ചു.

വീടുകള്‍ക്കുള്ളില്‍ പൊടിപടലങ്ങള്‍ മൂലമുള്ള മലിനീകരണം പുറത്തുള്ളതിനെക്കാള്‍ കൂടുതലാണെന്നും എംജി സര്‍വകലാശാല പ്രോജക്ട് വൈസ് ചാന്‍സലര്‍ പ്രൊഫ. സിടി അരവിന്ദകുമാര്‍ പറഞ്ഞു.

പൊടിപടലങ്ങളുടെ അളവ്

* ഏറ്റവും കൂടുതല്‍ എറണാകുളം വൈറ്റിലയില്‍-92

* കോട്ടയം കെ.കെ.റോഡ്-80

* കണ്ണൂര്‍-50

* പാലക്കാട് കഞ്ചിക്കോട്ട്-60

* വയനാട് സുല്‍ത്താന്‍ ബത്തേരി-63

* തിരുവനന്തപുരത്ത്-42

* ഇടുക്കി, പത്തനംതിട്ട-യഥാക്രമം 25, 22

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Environmental problems, Kottayam, Ernakulam, Kannur, Palakkad, Thiruvananthapuram, Vayanad, Sulthan Batheri, Idukky, Pathanamthitta, Atmospheric Pollution; Five Districts of Kerala have Dangerously High Dust Levels


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?