ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍; മുന്‍ ക്രിക്കറ്റര്‍ നടത്തിയ പ്രസംഗം അപക്വവും അതിര്‍വരമ്പ് ലംഘിക്കുന്നതും ദാറ ആദംഖേലിലെ തോക്കുകളെ അനുസ്മരിപ്പിക്കുന്നതുമാണ്; യു എന്‍ പൊതുസമ്മേളനത്തില്‍ ഇമ്രാന്‍ ഖാനെ നാണംകെടുത്തി ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യയുടെ പെണ്‍പുലി വിദിഷ മൈത്ര

ന്യൂയോര്‍ക്ക്: (www.kvartha.com 28.09.2019) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര.

പാകിസ്ഥാനില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നിരിക്ഷിക്കാന്‍ യു എന്‍ പ്രതിനിധികളെ ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ ഭീകരന്‍ പോലും പാകിസ്ഥാനില്‍ ഇല്ലെന്നാണ് ഇമ്രാന്റെ അവകാശവാദം. തെളിയിക്കാനായി യുഎന്‍ നിരീക്ഷകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു.

 "Can Imran Khan Deny Over 130 Terrorists Are On Pak Soil?" India At UN,New York, Pakistan, Imran Khan, Allegation, Terrorists, Lifestyle & Fashion, World, Video

എന്നാല്‍ മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് പറഞ്ഞ വിദിഷ യു എന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാകിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ എന്നും ചോദിക്കുന്നു. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് തകര്‍ത്ത ഒസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ഖാനെന്നും വിദിഷ ആരോപിച്ചു.

യു എന്‍ പട്ടികയിലുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍വരെ നല്‍കുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിന്‍ലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും വിദിഷ പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും വിദിഷ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ക്ക് പാക് പ്രധാനമന്ത്രിയെ ആവശ്യമില്ല, പ്രത്യേകിച്ച് തീവ്രവാദം ഒരു വ്യവസായമായി പടുത്തുയര്‍ത്തിയവരില്‍ നിന്ന്. ജെന്റില്‍മാന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ വിശ്വസിക്കുന്ന ഒരു മുന്‍ ക്രിക്കറ്റര്‍ നടത്തിയ പ്രസംഗം അപക്വമായതും അതിര്‍വരമ്പ് ലംഘിക്കുന്നതാണെന്നും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും വിദിഷ മൈത്ര വ്യക്തമാക്കി.

ജമ്മുകശ്മീരില്‍ രക്തച്ചൊരിച്ചിലിന് ഇന്ത്യയാണ് പദ്ധതിയിടുന്നതെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ആരോപിച്ചത്. ന്യൂക്ലിയര്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും ഇമ്രാന്‍ നല്‍കി. വിഭാഗീയത വളര്‍ത്തുക, വിദ്വേഷം പടര്‍ത്തുക എന്നിവയാണ് ഇതിലൂടെ ഇമ്രാന്‍ ഉദ്ദേശിക്കുന്നതെന്നും വിദിശ പറഞ്ഞു. ഇമ്രാന്‍ ഉപയോഗിച്ച ഭീഷണിയുടെ ഭാഷ യുഎന്നിന്റെ കീഴ്വഴക്കത്തിനു യോജിച്ചതല്ലെന്നും വിദിശ കൂട്ടിച്ചേര്‍ത്തു.

കശ്മീരിനെ തൊടാതെ ബുദ്ധനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു യുദ്ധഭീഷണി മുഴക്കുന്നതുപോലുള്ള ഇമ്രാന്റെ പ്രസംഗം. പ്രസംഗത്തിലുടനീളം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍.

അതേസമയം, ഭീകരത ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ലോകം ഒറ്റക്കെട്ടായി നേരിടണമെന്നും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് കഴിഞ്ഞദിവസം യുഎന്നില്‍ നടത്തിയ 20 മിനിറ്റ് പ്രസംഗത്തില്‍ മോദി പറഞ്ഞു.

എന്നാല്‍ കശ്മീരിനെക്കുറിച്ചോ, പാകിസ്ഥാനെക്കുറിച്ചോ മോദി യുഎന്നില്‍ പരാമര്‍ശിച്ചില്ല. ഭീകരത മാനവികതയുടെ ശത്രുവാണെന്നും അതിനെതിരെ ഇന്ത്യയ്ക്ക് രോഷമുണ്ടെന്നും മോദി പറഞ്ഞു. ഭീകരത നേരിടാന്‍ ലോകം ഒന്നിച്ചു നില്‍ക്കാത്തത് യുഎന്നിന്റെ അടിസ്ഥാന ആശയത്തിന് തന്നെ എതിരാണ്. യുദ്ധമല്ല. ബുദ്ധനെയാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തരവിഷയമായതിനാല്‍ പ്രധാനമന്ത്രി കശ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Can Imran Khan Deny Over 130 Terrorists Are On Pak Soil?" India At UN,New York, Pakistan, Imran Khan, Allegation, Terrorists, Lifestyle & Fashion, World, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?