അറബിക്കടലില്‍ അഭ്യാസത്തിനൊരുങ്ങി പാകിസ്താന്‍; തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: (www.kvartha.com 27.09.2019) അറബിക്കടലില്‍ നാവികഅഭ്യാസത്തിനൊരുങ്ങി പാകിസ്താന്‍. മിസൈലുകളും റോക്കറ്റുകളും പ്രയോഗിച്ചുള്ള സൈനിക അഭ്യാസത്തിനാണ് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്. ഇതേതുടര്‍ന്ന് ഇന്ത്യ പശ്ചിമ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ ശ്രദ്ധയോടെയാണ് പാകിസ്താന്റെ ചലനങ്ങളെ ഇന്ത്യ നിരീക്ഷിക്കുന്നത്.

പാകിസ്ഥാന്റെ സൈനിക അഭ്യാസം നിരീക്ഷിക്കാന്‍ പശ്ചിമതീരത്ത് യുദ്ധക്കപ്പലുകള്‍ വിന്യസിക്കാനൊരുങ്ങുകയാണ് ഇന്ത്യ. യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍ എന്നിവയുമായാണ് അതിര്‍ത്തിയില്‍ ഇന്ത്യ പാകിസ്ഥാന്റെ അഭ്യാസം നിരീക്ഷിക്കാനൊരുങ്ങുന്നത്. നാവികസേനയുടെ പട്രോളിംഗ് വിമാനങ്ങളും നിരീക്ഷണത്തിന് ഉപയോഗിക്കും. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, India, Pakistan, New Delhi, News, Sea, Navy, India deploys warships to keep a check on Pakistan’s naval exercise in Arabian sea


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?