ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്‌നം ചേര്‍ത്ത് പിടിച്ചൊരു വസന്തസേനന്‍; മലയാളത്തിലെ ആദ്യ ട്രാന്‍സ്വുമണും സാഹിത്യരചയിതാവുമായ വിജയരാജമല്ലിക വിവാഹിതയാകുന്നു.

തൃശ്ശൂര്‍: (https://ift.tt/2N3gw35)   മലയാളത്തിലെ ആദ്യ ട്രാന്‍സ്വുമണും സാഹിത്യരചയിതാവുമായ വിജയരാജമല്ലിക വിവാഹിതയാകുന്നു. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വരന്‍. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിജയരാജമല്ലികയുടെ പ്രണയ വിവാഹം സാഫല്യമാവുന്നതിനെക്കുറിച്ച് ഫെയ്‌സ് ബുക്കില്‍ നിരവധിപ്പേര്‍ ആശംസകള്‍ നേര്‍ന്നു.

News, Kerala, Thrissur, Marriage, Facebook, Love, Writer, Transgender Activist and Poet Vijayaraja Mallika Got Married

ശനിയാഴ്ച പത്തിനും പതിനൊന്നിനും ഇടയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പരിസരകേന്ദ്രമാണ് വിവാഹവേദി.തൃശ്ശൂര്‍ മുതുവറ സ്വദേശിയായ വിജയരാജമല്ലിക പാരാലീഗല്‍ വൊളന്റിയറാണ്. ഫ്രീലാന്‍സ് സോഫ്‌റ്റ്വേര്‍ എന്‍ജിനീയറാണ് ജാഷിം. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്.

എഴുത്തുക്കാരിയായ മല്ലിക തന്റെ കാമുകനെ വസന്തസേനന്‍ എന്ന് പലവുരു എഴുത്തുകളില്‍ പരിചയപ്പെടുത്തിയിരുന്നു. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

   (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, Marriage, Facebook, Love, Writer, Transgender Activist and Poet Vijayaraja Mallika Got Married
  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?